മട്ടന്നൂർ: ചരിത്രകാരനും അധ്യാപകനുമായിരുന്ന പ്രഫ. ടി.വി.കെ. കുറുപ്പ് സ്മാരക യുവ കവിതാ പുരസ്കാരം പി.എസ്. ഉണ്ണിക്കൃഷ്ണന്റെ ‘മതിയാകുന്നേയില്ല' എന്ന കവിതാ സമാഹാരത്തിന് ലഭിച്ചു.
15000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ആറിന് മരുതായിയിൽ പ്രഫ. ടി.വി.കെ. കുറുപ്പിന്റെ ചരമദിനാചരണ ചടങ്ങിൽ വി.കെ. സനോജ് എംഎൽഎ സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ ഉണ്ണികൃഷ്ണൻ കോളജ് വിദ്യാഭ്യാസവകുപ്പ് ജീവനക്കാരനാണ്. മട്ടന്നൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പത്രസമ്മേളനത്തിൽ ഡോ. ഇ.സുധീർ, വി.എൻ. സത്യേന്ദ്രനാഥ്, എം. ദിവാകരൻ, ശിവപ്രസാദ് പെരിയച്ചൂർ എന്നിവർ പങ്കെടുത്തു.