x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യം ആശു​പ​ത്രി​യി​ൽ രോ​ഗി​ക​ളു​ടെ പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: October 24, 2026 10:24 PM IST | Updated: October 24, 2026 10:24 PM IST

നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യം ആ​ശു​പ​ത്രി​യി​ൽ ത്വ​ക്ക്‌രോ​ഗ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യവ​രു​ടെ പ്ര​തി​ഷേ​ധ​ത്തെത്തുടർ​ന്ന് എം.​എ​സ്.​ അ​രു​ൺകു​മാ​ർ എം​എ​ൽ​എ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര

ചാ​രും​മൂ​ട്: നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യം സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ദു​രി​തം.​ഡോ​ക്ട​റെ കാ​ണാ​ൻ ക​ഴി​യാ​തെ ഓ​രോ ദി​വ​സ​വും അ​നേ​കം രോ​ഗി​ക​ൾ മ​ട​ങ്ങി​പ്പോ​കു​ക​യാ​ണ് . ത്വ​ക്ക് രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു ഡോ​ക്ട​ർ​മാ​രി​ൽ ഒ​രാ​ൾ സ്ഥ​ലം മാ​റി​പോ​യ​തോ​ടെ​യാ​ണ് പ്ര​ശ്നം ഉ​ട​ലെ​ടു​ത്ത​ത്. ത്വ​ക്ക് രോ​ഗ ചി​കി​ത്സ​ക്കാ​യി ഓ​രോ ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. അ​തി​രാ​വി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി ഒ​പി​ടി​ക്ക​റ്റും എ​ടു​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തി​രു​ന്നാ​ലും ചി​ല​പ്പോ​ൾ ഡോ​ക്ട​റെ കാ​ണാ​തെ മ​ട​ങ്ങി പോ​ക​ണ്ടി​യ അ​വ​സ്ഥ​യാ​ണ്.

ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ​തേ​ടി എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ന്നൂ​റ് രോ​ഗി​ക​ൾ​ക്ക് ടോ​ക്ക​ൺ കൊ​ടു​ത്തെ​ങ്കി​ലും ഇ​രു​ന്നൂ​റ് പേ​രെ​യാ​ണ് ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച​ത്. പ​രി​ശോ​ധ​ന ല​ഭി​ക്കാ​തെ പോ​യ ആ​ളു​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കാ​രി​ക​ൾ​ക്ക് പൊ​ലി​സി​ൻ്റെ സ​ഹാ​യം തേ​ടേ​ണ്ടി വ​ന്നു. പൊ​ലി​സും രോ​ഗി​ക​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ എം​എ​ൽ​എ അ​രു​ൺ കു​മാ​ർ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

എ​ത്തി​യ​വ​ർ​ക്കെ​ല്ലാം എ​ത്ര​താ​മ​സി​ച്ചാ​ലും ഡോ​ക്ട​റെ കാ​ണാ​നും പ​രി​ശോ​ധി​ക്കാ​നും അ​വ​സ​രം ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് രം​ഗം ശാ​ന്ത​മാ​യ​ത് .ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം കൂ​ടി ല​ഭി​ച്ചെ​ങ്കി​ലേ പ്ര​ശ്ന​പ​രി​ഹാ​ര​മാ​വൂ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു .ഒ​രു ഡോ​ക്ട​റെ കൂ​ടി നി​യ​മി​ക്കു​ന്ന വി​ഷ​യം വ​കു​പ്പ് മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണെ​ന്നും വീ​ണ്ടും വി​ഷ​യം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽപെ​ടു​ത്തു​മെ​ന്നും എം.എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു.

Tags :

Recent News

Corehub Up