x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ മ​ഴക്കെടുതി

വെബ് ഡെസ്ക്
Published: August 2, 2026 01:39 AM IST | Updated: August 2, 2026 01:39 AM IST

പൂ​നൂ​ർ-​ക​ട്ടി​പ്പാ​റ റൂ​ട്ടി​ൽ സ്വ​കാ​ര്യ​ബ​സ് വെ​ള്ള​ക്കെട്ടിൽ കു​ടു​ങ്ങി​യ​പ്പോ​ള്‍.

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി ക​ന​ത്ത മ​ഴ. വെ​ള്ളി​യാ​ഴ്ച രാ​ത്രി തു​ട​ങ്ങി​യ മ​ഴ ഇ​ട​ത​ട​വി​ല്ലാ​തെ തു​ട​രു​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. തൊ​ണ്ട​യാ​ട് ഏ​താ​നും ക​ട​ക​ളു​ടെ ഉ​ള്ളി​ല്‍ വെ​ള്ളം ക​യ​റി. ഇ​ന്ന​ലെ അ​തി​രാ​വി​ലെ കോ​ട്ടൂ​ളി​യി​ലും പ​ര​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​തി​രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി​രു​ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. വെ​ള്ള​ക്കെ​ട്ട്‌ രൂ​പ​പ്പെ​ട്ട​തോ​ടെ ന​ഗ​ര​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഗ​താ​ഗ​ത കു​രു​ക്കു​മു​ണ്ടാ​യി. മ​ഴ​യ്ക്ക് പു​റ​മെ ക​ന​ത്ത കാ​റ്റും വീ​ശി. ത​ട​മ്പാ​ട്ടു​താ​ഴം, ക​ണ്ണാ​ടി​ക്ക​ല്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് പു​റ​മെ മാ​വൂ​ര്‍, ക​ച്ചേ​രി​ക്കു​ന്ന്, കൊ​മ്മേ​രി ഭാ​ഗ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. മാ​വൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​ട്രോ​ള്‍ പ​മ്പ് വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മ​ല​യോ​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ഴ പെ​യ്ത​ത്. കോ​ട​ഞ്ചേ​രി ഈ​രൂ​ട് ഭാ​ഗ​ത്ത് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വ​ന്‍ കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യ​ത്. തെ​ക്കാ​ട്ട് പ്ലാ​ന്‍റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ര്‍ തോ​ട്ട​ത്തി​ന് മു​ക​ള്‍ ഭാ​ഗ​ത്താ​ണ് ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ​ത്. നാ​ലേ​ക്ക​ര്‍ കൃ​ഷി​ഭൂ​മി​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ന​ശി​ച്ച​ത്. നി​ര​ന്ന​പാ​റ ഈ​രൂട് റോ​ഡി​ലേ​ക്ക് മ​ണ്ണും ക​ല്ലും പ​ര​ന്നൊ​ഴു​കി​യ​തി​നാ​ല്‍ റോ​ഡി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

ഏ​ക​ദേ​ശം ആ​യി​ര​ത്തോ​ളം റ​ബ​ര്‍ മ​ര​ങ്ങ​ള്‍ ന​ശി​ച്ചി​ട്ടു​ണ്ട്. ഗ​ണ​പ​തി​പ്ലാ​ക്ക​ല്‍ ടോ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തോ​ട്ട​ത്തി​ലും നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് 32 കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. വി​ല​ങ്ങാ​ട് ടൗ​ണ്‍​പാ​ലം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. കാ​ര​ശേ​രി മ​ലാം​കു​ന്നി​ല്‍ മ​തി​ലി​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. കൂ​ട​ര​ഞ്ഞി ഉ​റു​മി പു​ഴ​യി​ലും തൊ​ട്ടി​ല്‍​പാ​ലം പു​ഴ​യി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്നു.

പൂ​നൂ​രി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി പോ​യ ബ​സ് വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി. പൂ​നൂ​ർ-​ക​ട്ടി​പ്പാ​റ റൂ​ട്ടി​ൽ കു​ണ്ട​ത്തി​ൽ എ​ന്ന സ്ഥ​ല​ത്ത് വ​ച്ചാ​ണ് സ്വ​കാ​ര്യ ബ​സ് വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്. ഉ​ച്ച​യോ​ടെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ സ​മീ​പ​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ച​ത്. പൂ​നൂ​ർ പു​ഴ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ൽ വ​ലി​യ തോ​തി​ൽ വെ​ള്ള​പ്പൊ​ക്കം രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

പൂ​നൂ​ർ അ​വേ​ലം, ചേ​പ്പാ​ല, കോ​ളി​ക്ക​ൽ, കു​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി​യ​തോ​ടെ മേ​ഖ​ല​യി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. കൊ​യി​ലാ​ണ്ടി​യി​ല്‍ ക​ന​ത്ത മ​ഴ​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പ​ന്ത​ലാ​യ​നി കേ​ളു ഏ​ട്ട​ൻ മ​ന്ദി​ര​ത്തി​ത്തി​ന് സ​മീ​പം റോ​ഡ് വെ​ള്ള​ത്തി​ലാ​യി. പൊ​യി​ൽ​ക്കാ​വ് ദു​ർ​ഗാ ദേ​വീ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തോ​ടെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. ദേ​ശീ​യ പാ​ത​യി​ൽ ന​ന്തി​മു​ത​ൽ തി​ക്കോ​ടി വ​രെ സ​ര്‍​വീ​സ് റോ​ഡി​ല്‍ ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് വ​ലി​യ രീ​തി​യി​ല്‍ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.
അ​തേ​സ​മ​യം താ​മ​ര​ശേ​രി ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി

ചു​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി അ​ടി​വാ​രം ചെ​ക്ക് പോ​സ്റ്റി​ല്‍ ആ​വ​ശ്യ​മാ​യ പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ക്കാ​ന്‍ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​ത വി​ഭാ​ഗം, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രെ ഏ​കോ​പി​പ്പി​ച്ച് ചു​രം മേ​ഖ​ല​യി​ല്‍ തു​ട​ര്‍​ച്ച​യാ​യി പ​ട്രോ​ളിം​ഗ് ന​ട​ത്താ​നും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.​നി​ല​വി​ലെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് കോ​ഴി​ക്കോ​ട്-​വ​യ​നാ​ട് ജി​ല്ല​ക​ള്‍​ക്കി​ട​യി​ലെ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ നി​ർ​ദേ​ശി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Rain

Recent News

Corehub Up