x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി കൂ​ട്ട​യോ​ട്ടം

വെബ് ഡെസ്ക്
Published: July 18, 2026 11:20 PM IST | Updated: July 18, 2026 11:20 PM IST

മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ര്‍ ​സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ല​ഹ​രിവി​രു​ദ്ധ കൂ​ട്ട​യോ​ട്ടം.

എ​ട​ക്ക​ര: മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ര്‍​ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ "എ​​ന്‍റെ ആ​രോ​ഗ്യം എ​​ന്‍റെ അ​വ​കാ​ശം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ല​ഹ​രിവി​രു​ദ്ധ കൂ​ട്ട​യോ​ട്ടം ന​ട​ത്തി. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​​ന്‍റെ ല​ഹ​രിവി​രു​ദ്ധ ദൗ​ത്യ​മാ​യ ഓപ​റേ​ഷ​ന്‍ തൂ​ഫാ​ന്‍, മാ​ന​ന്ത​വാ​ടി എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി ന​യി​ക്കു​ന്ന ല​ഹ​രിവി​രു​ദ്ധ മാ​സാ​ച​ര​ണ കാ​മ്പ​യി​ന്‍ ബി​യോ​ണ്ട് ദി ​ബ​സ് എ​ന്നി​വ​യ്ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.

ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് എം​എ​ല്‍​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​​ന്‍റ് ജൂ​ഡി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ടി.​ജെ. റോ​ബി, എം​ടി​എ പ്ര​സി​ഡ​​ന്‍റ് സോ​ജ ജോ​ര്‍​ജ്, പി.​കെ. ഷാ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ മാ​നു കോ​ന്നാ​ട​ന്‍, കെ ​ഗോ​പി, ബി​നു പോ​ള്‍, സ​ജി മാ​ത്യു, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ്, ബി​ജി സെ​ബാ​സ്റ്റ്യ​ന്‍, ബ്ലെ​സി മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധ സേ​ന

പെ​രി​ന്ത​ൽ​മ​ണ്ണ: ഓപ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്ക​ട​ത്ത് ത​ട​യാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ 2300 പേ​ര​ട​ങ്ങു​ന്ന ജ​ന​കീ​യ പ്ര​തി​രോ​ധ സേ​ന​യെ (വാ​രി​യേ​ഴ്സ്)​ഒ​രു​ക്കു​മെ​ന്ന് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ പ്ര​ഖ്യാ​പി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ഷി​ഫ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന മെ​ഗാ ഓ​പ​റേ​ഷ​ൻ തൂ​ഫാ​നി​ലാ​ണ് കോ​ള​ജ്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്സ് ഗൈ​ഡ്സ്, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ്സ് എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പ്ര​തി​രോ​ധ സേ​ന​യെ സ​ജ്ജ​മാ​ക്കു​ന്ന​ത്.

ഓ​പ്പ​റേ​ഷ​ൻ മെ​ഗാ​തൂ​ഫാ​ൻ ഒ​രു വ​ർ​ഷം നീ​ളു​ന്ന കാ​ന്പ​യി​നാ​യി തു​ട​രും.
മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ മ​ഹാ​കേ​ര​ള യു​ദ്ധ​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ക. ഒ​രു പ​ഫി​നും ഒ​രു സി​പ്പി​നു​മെ​തി​രെ നോ ​പ​റ​യാ​ൻ യു​വ ത​ല​മു​റ​യെ സ​ജ്ജ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ഡ്ര​ഗ് ഫ്രീ ​വീ​ടും ഡ്ര​ഗ് ഫ്രീ ​കാ​ന്പ​സും ഡ്ര​ഗ് ഫ്രീ ​ഗ്രൂ​പ്പും ഉ​ണ്ടാ​ക്കി നി​ര​ന്ത​രം ബോ​ധ​വ​ത്ക​ര​ണ​വും ജാ​ഗ്ര​ത പാ​ലി​ക്ക​ലു​മാ​ണ് വാ​രി​യേ​ഴ്സി​ന്‍റെ ദൗ​ത്യം.
ഇ​വ​രി​ൽനി​ന്ന് ഇ​തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ന് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കും. വാ​രി​യേ​ഴ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്താ​ൻ "കി​യ’ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ലെ പ​ഠി​താ​ക്ക​ളെ നി​യോ​ഗി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Nattuvishesham District News

Recent News

Corehub Up