പുരാവസ്തുക്കളെക്കുറിച്ച് വിദ്യാര്‍ഥികളോട് വിശദീകരിക്കുന്നു.
പൂക്കോട്ടുംപാടം: ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുരാവസ്തു പ്രദര്‍ശനം നടത്തി.
പിടിഎ പ്രസിഡന്റ് കെ.എം. സുബൈര്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി റംഷീദിന്റെ ശേഖരമാണ് പ്രദര്ശത്തിലുള്ളത്. ഡെപ്യൂട്ടി എച്ച്എം വി.പി. സുബൈര്‍ അധ്യക്ഷത വഹിച്ചു.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ ചികിത്സക്കും മരുന്നിനുമുള്ള പണം കണ്ടെത്താനാണ് റംഷീദ് പുരാവസ്തു പ്രദര്‍ശനം നടത്തുന്നത്. തന്റെ ശേഖരത്തിലുള്ള അപൂര്‍വ പുരാവസ്തുക്കള്‍ വിവിധ സ്കൂളുകളിലും മേളകളിലും പ്രദര്‍ശിപ്പിച്ചാണ് ഉപജീവനവും ചികിത്സാ ചെലവും കണ്ടെത്തുന്നത്. എട്ടുവര്‍ഷം മുന്‍പാണ് റംഷീദിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞത്. ഇപ്പോള്‍ ജീവന് നിലനിര്‍ത്താന്‍ മാസംതോറും 7000 രൂപയോളം മരുന്നുകള്‍ക്കായി മാത്രം കണ്ടെത്തേണ്ടതുണ്ട്. സ്കൂളിലെ അധ്യാപകര്‍ നല്കിയ അവസരത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ക്കായി ഈ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത് ക്ലബ്ബ് കണ്‍വീനര്‍ പി. ശ്രീജ, സ്കൂള്‍ പ്രധാനാധ്യാപിക ബിന്ദു അഗസ്റ്റിന്, സ്റ്റാഫ് സെക്രട്ടറി സി.എസ്. അനില്‍, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : exhibition NattuVishasham DistrictNews