കുടക്കച്ചിറ: കൈരളി വിജ്ഞാനകേന്ദ്രം പബ്ളിക് ലൈബ്രറിയും കുടക്കച്ചിറ സെന്റ് ജോസഫ്സ് ഹൈസ്കൂളും ചേർന്ന് നടത്തിയ വായന പക്ഷാചരണം സസ്യശാസ്ത്രജ്ഞനും ഗവേഷകനുമായ പ്രഫ. ജോമി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. തോമസ് മഠത്തിപ്പറമ്പിൽ , മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ ഭരണസമിതിയംഗം ഏബ്രഹാം ജോസഫ് , കരൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീനാ ജോൺ, മെംബർ ജിസി ബെന്നി, സ്കൂൾ ടീച്ചർ ബിനി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.