പനത്തടി: വായനാദിനാചരണത്തിന്റെ ഭാഗമായി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എഴുത്തുകാരൻ അനുജിത് ശശിധരനുമായുള്ള വിദ്യാർഥി സംവാദം സംഘടിപ്പിച്ചു. ഡിസി ബുക്സ് സുവർണ ജൂബിലി നോവൽ മത്സരത്തിൽ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ജയോപാഖ്യാനം, 1926 ക്രൈം @ കോട്ടയം എന്നീ കൃതികളുടെ രചയിതാവായ അനുജിത്ത് ശശിധരൻ തന്റെ എഴുത്തുയാത്രയിലെ അനുഭവങ്ങളും വിദ്യാർഥികളുമായി പങ്കുവച്ചു. പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപറമ്പിൽ നേതൃത്വം നൽകി.
കുറ്റിക്കോൽ: തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ കുറ്റിക്കോല്‍ പഞ്ചായത്തിലെ ആലിന്‍താഴെ എസ്ടി ഉന്നതി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഉന്നതിയിലെ ലൈബ്രറിയിലേക്ക് 250 പുസ്തകങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശോഭനകുമാരി അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണവകുപ്പ് അഡീ. ഡയറക്ടര്‍ ജോസഫ് ചാക്കോ അക്ഷരോന്നതി പദ്ധതി വിശദീകരിച്ചു. കവിയും അധ്യാപകനുമായ ബിജു ജോസഫുമായി അക്ഷരവഴിയിലെ ഇളംതലമുറ എന്ന വിഷയത്തില്‍ സംവാദം നടന്നു. വാര്‍ഡ് മെംബര്‍ വി. രതീശന്, എസ്ടി പ്രമോട്ടര്‍ സുകന്യ എന്നിവർ പ്രസംഗിച്ചു.
Tags : habit Nttuvishesham Distict news