നെല്ലിമറ്റം ഹൈസ്കൂൾ കവലയിലെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു.
കോതമംഗലം: നെല്ലിമറ്റം ഹൈസ്കൂൾ കവലയിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടുന്നത് നിത്യ സഭവമായി മാറുന്നു. ദേശീയ പാതയിൽ നിന്നും നെല്ലിമറ്റം ഉപ്പുകുളം - റോഡിന്റെ പ്രവേശന കവാടത്തിലാണ് സ്ഥിരം പൈപ്പ് പൊട്ടൽ സംഭവിക്കുന്നത്.
അടുത്തടുത്ത നാളുകളായി ഇത് എട്ടാം തവണയാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
ശുദ്ധജല വിതരണത്തിനുപയോഗിക്കുന്ന പ്രധാന പൈപ്പാണ് വെള്ളത്തിന്റെ പ്രഷർ മൂലം അടിക്കടി പൊട്ടുന്നത്. കാലപ്പഴക്കം ചെന്ന് ദ്രവിച്ച പൈപ്പാണെങ്കിൽ പുതിയത് മാറ്റി പുനസ്ഥാപിച്ച് തകരാർ സ്ഥിരമായി പരിഹരിക്കണം. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ പലപ്പോഴും വെള്ളം എത്തുന്നില്ലെന്നും പരാതിയുണ്ട്.വാട്ടർ അഥോറിറ്റി ഓഫിസിന് മുന്നിൽ ജനകീയ പ്രതിഷേധ സമരം നടത്തുമെന്ന് എച്ച്എംഎസ് ട്രേഡ് യൂണയൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, നിയോജക മണ്ഡലം പ്രസിഡന്റ് വാവച്ചൻ തോപ്പിൽകുടി എന്നിവർ അറിയിച്ചു.
Tags : NattuVishesham DistrictNews