x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​നി​ലം-​പു​ഞ്ച​വ​യ​ൽ റോ​ഡി​ന്‍റെ ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു

വെബ് ഡെസ്ക്
Published: October 21, 2026 10:34 PM IST | Updated: October 21, 2026 10:34 PM IST

ത​ക​ർ​ന്നുകി​ട​ക്കു​ന്ന ക​രി​നി​ലം-​പു​ഞ്ച​വ​യ​ൽ-​മൂ​ന്നോ​ലി റോ​ഡ്.

മു​ണ്ട​ക്ക​യം: പൊ​തു​മ​രാ​മ​ത്ത്, ജ​ല​വി​ഭ​വ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​മി​ല്ലാ​യ്മ ക​രി​നി​ലം-​പു​ഞ്ച​വ​യ​ൽ-​മൂ​ന്നോ​ലി റോ​ഡി​ന്‍റെ ന​വീ​ക​ര​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​ക്കു​ന്ന​താ​യി ആ​രോ​പ​ണം.

ക​രി​നി​ലം, പു​ഞ്ച​വ​യ​ൽ, 504 മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​മാ​യ ക​രി​നി​ലം-​പു​ഞ്ച​വ​യ​ൽ-​മൂ​ന്നോ​ലി റോ​ഡ് ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടു. ശ​ബ​രി​മ​ല സ​മാ​ന്ത​രപാ​ത കൂ​ടി​യാ​യ റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ക​രാ​ർ ന​ൽ​കി​യി​രു​ന്നു.

എ​രു​മേ​ലി സ്വ​ദേ​ശി​യാ​യ സ്വ​കാ​ര്യ വ്യ​ക്തി അ​ഞ്ചു കോ​ടി​യോ​ളം രൂ​പ​യ്ക്കാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് ക​രാ​റെ​ടു​ത്ത​ത്. റോ​ഡു​പ​ണി​ക്കു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. ഇ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി വി​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജ​ല​വി​ത​ര​ണ വ​കു​പ്പ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പൈ​പ്പു​ക​ൾ ഇ​റ​ക്കി. ഓ​രോ വീ​ട്ടിലേ​ക്കും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന പ്ര​ധാ​ന പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വ​ലി​യ പൈ​പ്പു​ക​ളാ​ണ് റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ത്തും ഇ​റ​ക്കി​യി​ട്ട​ത്. ഉ​ട​ൻ ത​ന്നെ ഈ ​പൈ​പ്പു​ക​ൾ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​മെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​ത്.

റോ​ഡി​നോ​ടൊ​പ്പം കു​ടി​വെ​ള്ള​വും അ​തി​പ്ര​ധാ​ന​മാ​യ​തി​നാ​ൽ റോ​ഡ് ന​വീ​ക​രി​ച്ചാ​ൽ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നാ​യി റോ​ഡ് വീ​ണ്ടും കു​ത്തി​പ്പൊ​ളി​ക്കേ​ണ്ടി വ​രു​മെ​ന്നും അ​തി​നാ​ൽ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​തി​നു​ശേ​ഷം മാ​ത്രം റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന ആ​വ​ശ്യം പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നു​യ​ർ​ന്നു. ഇ​തോ​ടെ റോ​ഡ് നി​ർ​മാ​ണം വൈ​കി. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ഇ​റ​ക്കി​യ പൈ​പ്പു​ക​ൾ മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും മ​ണ്ണി​ന​ടി​യി​ൽ സ്ഥാ​പി​ക്കാ​ൻ ജ​ല​വി​ത​ര​ണവ​കു​പ്പ് ത​യാ​റാ​യി​ല്ല. ആ​റു​മാ​സ കാ​ല​യ​ള​വി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ക​രാ​ർ ക​ഴി​ഞ്ഞ മാ​സ​ത്തോ​ടെ അ​വ​സാ​നി​ച്ചു. ഇ​തോ​ടെ റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ണ​മാ​യും നി​ല​ച്ചു.
ക​രി​നി​ലം മു​ത​ൽ മൂ​ന്നോ​ലി വ​രെ മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ റോ​ഡ് ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

റോ​ഡി​ലെ കു​ഴി​ക​ളി​ൽ ചാ​ടി വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ക്കു​ന്ന​ത് പ​തി​വാ​ണ്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ സ്വ​കാ​ര്യ ബ​സു​ക​ള​ട​ക്കം മേ​ഖ​ല​യി​ലേ​ക്ക് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ മ​ടി​ക്കു​ക​യാ​ണ്. ഇ​തോ​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ സാ​ധാ​ര​ണ​ക്കാ​രാ​ണ് ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ക്കു​ന്ന​തോ​ടെ തീ​ർ​ഥാ​ട​ക​ർ ക​ട​ന്നു​പോ​കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ധാ​ന റോ​ഡു​കൂ​ടി​യാ​ണ് മു​ണ്ട​ക്ക​യം - പു​ഞ്ച​വ​യ​ൽ - 504 - കു​ഴി​മാ​വ് റോ​ഡ്. അ​ടി​യ​ന്ത​ര​മാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ജ​ല​വി​ത​ര​ണവ​കു​പ്പും യോ​ജി​ച്ച് വി​ഷ​യ​ത്തി​നു പ​രി​ഹാ​രം ക​ണ്ട് റോ​ഡി​ന്‍റെ ന​വീ​ക​ര​ണം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Tags :

Recent News

Corehub Up