x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​കീ​യപ​ങ്കാ​ളി​ത്ത​ത്തി​ല്‍ ല​ഹ​രി​ക്കെ​തി​രേ പ്ര​തി​രോ​ധം


Published: June 20, 2026 05:38 AM IST | Updated: June 20, 2026 05:38 AM IST

മ​ഞ്ചേ​രി: യു​വ​ത​ല​മു​റ​യു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ക്ഷ​മ​ത​യെ കാ​ര്‍​ന്നുതി​ന്ന് രാ​ജ്യ​ത്തെ പ​ടു​കു​ഴി​യി​ലാ​ഴ്ത്തു​ന്ന മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രേ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​തി​രോ​ധം തീ​ര്‍​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് തൃ​ക്ക​ല​ങ്ങോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.

2026-27 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ ല​ഹ​രിവി​രു​ദ്ധ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​​ന്‍റെ ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​​ന്‍റെ ചു​വ​ടു​പി​ടി​ച്ച് ല​ഹ​രി​ക്കെ​തി​രേ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ര്‍​ക്കാ​നാ​ണ് പ​ദ്ധ​തി.

പ​ഞ്ചാ​യ​ത്തി​ലെ 24 വാ​ര്‍​ഡു​ക​ളെ​യും കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് ല​ഹ​രിവി​രു​ദ്ധ സേ​ന രൂ​പീ​ക​രി​ക്കു​ന്ന​ത്. ഓ​രോ വാ​ര്‍​ഡി​ല്‍നി​ന്നു സ​ന്ന​ദ്ധ​രാ​യ നാ​ല് സ്ത്രീ​ക​ളെ​യും ആ​റ് പു​രു​ഷ​ന്മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി പ​ത്ത് അം​ഗ​ങ്ങ​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​ത്ത​ര​ത്തി​ല്‍ 24 വാ​ര്‍​ഡു​ക​ളി​ല്‍നി​ന്നാ​യി ആ​കെ 240 പേ​ര്‍ അ​ട​ങ്ങു​ന്ന ശ​ക്ത​മാ​യ ല​ഹ​രിവി​രു​ദ്ധ സേ​ന പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കും.

പോ​ലീ​സ്, എ​ക്‌​സൈ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ല​ഹ​രി‌വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ള്‍, അ​യ​ല്‍​ക്കൂ​ട്ട പ്ര​സി​ഡ​​ന്‍റ്-​സെ​ക്ര​ട്ട​റി​മാ​ര്‍, അങ്കണ്‍​വാ​ടി വ​ര്‍​ക്കേ​ഴ്സ്, റി​ട്ട​യേ​ഡ് പോ​ലീ​സ് - എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, പാ​ലി​യേ​റ്റീ​വ് വോള​ണ്ടി​യ​ര്‍​മാ​ര്‍, മെ​ക് 7 അം​ഗ​ങ്ങ​ള്‍, റി​ട്ട. അ​ധ്യാ​പ​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍, ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍, വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​ക​ള്‍,

രാ​ഷ്‌ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ള്‍, യു​വ​ജ​ന വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍, മ​തസം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി​ക​ള്‍, തു​ട​ങ്ങി വ്യ​ത്യ​സ്ത മേ​ഖ​ല​യി​ല്‍ ഉ​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് ല​ഹ​രിവി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ കാ​മ്പ​യി​ന്‍ ഉ​ദ്ഘാ​ട​ന സം​ഗ​മം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up