x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​​റ്റ​​യീ​​ട്ടി -ആ​​ലു​​പി​​ലാ​​വ് -അ​​ട്ടി​​ക്കു​​ളം റോ​​ഡി​​ന്‍റ സം​​ര​​ക്ഷ​​ണ​​ഭി​​ത്തി ത​​ക​​ർ​​ന്നു

വെബ് ഡെസ്ക്
Published: August 1, 2026 12:18 AM IST | Updated: August 1, 2026 12:18 AM IST

സം​​ര​​ക്ഷ​​ണ ഭി​​ത്തി ത​​ക​​ർ​​ന്ന് നി​​ല​​യി​​ൽ.

ത​​ല​​നാ​​ട്: ഒ​​റ്റി​​യീട്ടി-​​ആ​​ലു​​പി​​ലാ​​വ്-​​അ​​ട്ടി​​ക്ക​​ളം-​​പു​​ള്ളി​​ക്കാ​​നം റോ​​ഡി​​ലെ പു​​ല്ലാം​​കു​​ളം ഭാ​​ഗ​​ത്ത് സം​​ര​​ക്ഷ​​ണ ഭി​​ത്തി ത​​ക​​ർ​​ന്ന് റോ​​ഡ് അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ൽ. സം​​ഭ​​വ​​ത്തി​​ൽ അ​​ധി​​കൃ​​ത​​രു​​ടെ അ​​നാ​​സ്ഥ​​യ്ക്കെ​​തി​​രെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ ഇ​​ട​​യി​​ൽ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​കു​​ന്നു. ദി​​വ​​സ​​ങ്ങ​​ൾ ക​​ഴി​​യും​​തോ​​റും സം​​ര​​ക്ഷ​​ണഭി​​ത്തി​​യു​​ടെ ഇ​​ടി​​ഞ്ഞ ഭാ​​ഗം കൂ​​ടു​​ത​​ൽ വി​​സ്തൃ​​ത​​മാ​​കു​​ന്ന​​ത് യാ​​ത്ര​​ക്കാ​​രി​​ലും പ്ര​​ദേ​​ശ​​വാ​​സി​​ക​​ളി​​ലും വ​​ലി​​യ ആ​​ശ​​ങ്ക​​യാ​​ണ് ഉ​​ണ്ടാ​​ക്കു​​ന്ന​​ത്.

ആ​​റു​​ മാ​​സം മു​​മ്പ് പൊ​​തു​​മ​​രാ​​മ​​ത്ത് അ​​ധി​​കൃ​​ത​​ർ സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ച്ച് 14.5 ല​​ക്ഷം രൂ​​പ​​യു​​ടെ എ​​സ്റ്റി​​മേ​​റ്റ് ത​​യാ​​റാ​​ക്കി​​യെ​​ങ്കി​​ലും തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ളൊ​​ന്നും സ്വീ​​ക​​രി​​ക്കാ​​ത്ത​​തി​​നാ​​ൽ പു​​ന​​ർ​​നി​​ർ​​മാ​​ണം പൂ​​ർ​​ണ​​മാ​​യും അ​​നി​​ശ്ചി​​ത​​ത്വ​​ത്തി​​ലാ​​ണ്. വി​​ഷ​​യ​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് (എം) ​​ത​​ല​​നാ​​ട് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ​​യോ​​ഗം സം​​ഘ​​ടി​​പ്പി​​ച്ചു.

മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സ​​ലിം യാ​​ക്കി​​രി​​യി​​ൽ യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.​​സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സ​​ണ്ണി വ​​ട​​ക്കേ മു​​ള​​ങ്ങ​​നാ​​ൽ, വാ​​ർ​​ഡ് മെ​​മ്പ​​ർ റാ​​ണി മാ​​ത്യു, വ​​ത്സ​​മ്മ ഗോ​​പി​​നാ​​ഥ്, ഔ​​സേ​​പ്പ​​ച്ച​​ൻ ത​​റ​​പ്പേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : Retaining wall NattuVishasham DistrictNews

Recent News

Corehub Up