എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം സംഘാടക സമിതി യോഗം വി.പി. സജീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
കോലഞ്ചേരി : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 24 മുതൽ 28 വരെ കോലഞ്ചേരിയിൽ നടക്കും. 14 ഉപ ജില്ലകളിൽ നിന്നായി 5000 ത്തോളം വിദ്യാർഥികൾ പങ്കെടുക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളാണ് പ്രധാന വേദി.
സംഘാടക സമിതി യോഗം വി.പി. സജീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂൾ മാനേജർ മാത്യു പി. പോൾ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുജിത്ത് പോൾ മുഖ്യപ്രഭാഷണം നടത്തി.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, വൈസ് പ്രസിഡന്റ് ബിജു കെ. ജോർജ്, അംഗം പി.വി. ജോൺ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷൈജ റെജി,കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എ.പി. കുഞ്ഞ് മുഹമ്മദ്, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ തുടങ്ങിയവരും പങ്കെടുത്തു.
മുഖ്യമന്ത്രി, ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ ഭാരവാഹികളായി സംഘാടക സമിതി രൂപീകരിച്ചു.
ജനപ്രതിനിധികൾ ചെയർമാൻമാരായുംഅധ്യാപക പ്രതിനിധികൾ കൺവീനർമാരായും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
Tags :