x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റ​വ​ന്യു ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം:​ചേ​ര്‍​ത്ത​ല ഉ​പ​ജി​ല്ല ജേ​താ​ക്ക​ൾ


Published: October 28, 2025 11:04 PM IST | Updated: October 28, 2025 11:04 PM IST

റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ ജേ​താ​ക്ക​ളാ​യ ചേ​ര്‍​ത്ത​ല ഉ​പ​ജി​ല്ല​യ്ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. സ​ന്തോ​ഷ് ട്രോ​ഫി സ​മ്മാ​നി​ച്ച​പ്പോ​ള്‍.

മാ​വേ​ലി​ക്ക​ര: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ശാ​സ്ത്രോ​ത്സ​വ​ത്തി​ല്‍ 1411 പോ​യി​ന്‍റ് നേ​ടി ചേ​ര്‍​ത്ത​ല ഉ​പ​ജി​ല്ല ജേ​താ​ക്ക​ളാ​യി. 1245 പോ​യി​ന്‍റുമാ​യി ആ​ല​പ്പു​ഴ​യും 1150 പോ​യി​ന്‍റുമാ​യി കാ​യം​കു​ള​വു​മാ​ണ് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ള്ള​ത്. മ​റ്റു ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല: മാ​വേ​ലി​ക്ക​ര (1139), തു​റ​വൂ​ര്‍ (1090), ചെ​ങ്ങ​ന്നൂ​ര്‍ (1011), ഹ​രി​പ്പാ​ട് (931), അ​മ്പ​ല​പ്പു​ഴ (918), ത​ല​വ​ടി (839), മ​ങ്കൊ​മ്പ് (805), വെ​ളി​യ​നാ​ട് (247).

സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ 130 പോ​യി​ന്‍റുമാ​യി ആ​ല​പ്പു​ഴ ഒ​ന്നാം സ്ഥാ​ന​ത്തും ചേ​ര്‍​ത്ത​ല (123), ത​ല​വ​ടി (110) പോ​യി​ന്‍റുക​ളു​മാ​യി ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ണ്ട്. ഗ​ണി​ത ശാ​സ്ത്ര​മേ​ള​യി​ല്‍ ആ​ല​പ്പു​ഴ (279), കാ​യം​കു​ളം (256), തു​റ​വൂ​ര്‍ (227) ആ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ല്‍. സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യി​ല്‍ ചേ​ര്‍​ത്ത​ല (133), ആ​ല​പ്പു​ഴ (132), മാ​വേ​ലി​ക്ക​ര (131) ആ​ണ് മു​ന്നി​ല്‍.

പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ല്‍ ചേ​ര്‍​ത്ത​ല (803), കാ​യം​കു​ളം (609), തു​റ​വൂ​ര്‍ (582) ആ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ത്ത്. ഐ​ടി വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ല്‍ ആ​ല​പ്പു​ഴ (155), ചേ​ര്‍​ത്ത​ല (139), മാ​വേ​ലി​ക്ക​ര (106) ഉ​പ​ജി​ല്ല​ക​ളാ​ണ്. സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ താ​മ​ര​ക്കു​ളം വി​വി​എ​ച്ച്എ​സ്എ​സ് 300 പോ​യി​ന്‍റുമാ​യി ഒ​ന്നാം സ്ഥാ​ന​ത്തും ആ​ല​പ്പു​ഴ സെ​ന്‍റ് ജോ​സ​ഫ്‌​സ് ജി​എ​ച്ച്എ​സ്എ​സ് 243 പോ​യി​ന്‍റുമാ​യി ര​ണ്ടാം സ്ഥാ​ന​ത്തും ലൂ​ര്‍​ദ്മാ​താ എ​ച്ച്എ​സ്എ​സ് പ​ച്ച 235 പോ​യി​ന്‍റുക​ളു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി.

സ​മാ​പ​ന സ​മ്മേ​ള​നം യു. ​പ്ര​തി​ഭ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​കൃ​ഷ്ണ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി. സ​ന്തോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സു​ധാ​ക​രക്കുറു​പ്പ് സ​മ്മാ​ന​ദാ​ന​വും നി​ര്‍​വ​ഹി​ച്ചു. പോ​രു​വ​ഴി ബാ​ല​ച​ന്ദ്ര​ന്‍, ഷീ​ലാ ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Tags : Revenue District nattuvisesham local news

Recent News

Corehub Up