രാജേഷ് കുമാർ
റാന്നി: റിയാദ്-ദമാം ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ റാന്നി സ്വദേശി മരിച്ചു. റാന്നി - കരികുളം പൂഭരണിയിൽ രാജേഷ് കുമാറാണ് (42) മരിച്ചത്. റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലിചെയ്ത് വരികയായിരുന്നു.
റിയാദിൽനിന്ന് അൽഹസയിലെ സ്വകാര്യ സ്ഥാപനത്തിലേക്കു പോകുന്നതിനിടെയാണ് അപകടം. ഡ്രൈവിംഗിനിടെ ഉറങ്ങിയിതാണ് അപകടകാരണമെന്നാണ് പോലിസിന്റെ വിലയിരുത്തൽ. കമ്പനി അധികൃതർ രാജേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും മറുപടി ലഭിക്കാതിരുന്നപ്പോൾ വാഹനത്തിലെ ജിപിഎസ് സംവിധാനം ഉപയോഗപ്പെടുത്തി നടത്തിയ തെരച്ചിലിനിടുവിലാണ് അപകടംവിവരം അറിയാനായത്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം റുമാഹ് ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. അച്ഛൻ: മണിയൻ നായർ. അമ്മ: മണിയമ്മ. ഭാര്യ: ദീപ. മക്കൾ: പ്രണവ്, പൗർണമി.