x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് വീ​തി​കൂ​ട്ടാ​ൻ പൊ​ളി​ച്ചു; വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പു​ന​സ്ഥാ​പി​ച്ചി​ല്ല

വെബ് ഡെസ്ക്
Published: July 14, 2026 06:44 AM IST | Updated: July 14, 2026 06:44 AM IST

പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന ബസ് കാത്തിരിപ്പ് കേന്ദ്രം.

അ​ങ്ക​മാ​ലി: മൂ​ക്ക​ന്നൂ​ർ-​ഏ​ഴാ​റ്റു​മു​ഖം റോ​ഡ് വീ​തി​കൂ​ട്ടി ബി​എം​സി നി​ല​വാ​ര​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് പൊ​ളി​ച്ചി​ട്ട ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും അ​തേ അ​വ​സ്ഥ​യി​ൽ തു​ട​രു​ന്നു. വ​ൻ​തു​ക മു​ട​ക്കി​യും ശ്ര​മ​ദാ​ന​മാ​യും നാ​ട്ടു​കാ​ർ പ​ണി​ത ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ണ് മൂ​ന്ന് വ​ർ​ഷം മു​ൻ​പ് റോ​ഡ് ബി​എം​സി നി​ല​വാ​ര​മാ​ക്കാ​ൻ വേ​ണ്ടി ഇ​ങ്ങ​നെ പൊ​ളി​ച്ച​ത്. \

റോ​ഡ​രി​കി​ൽ നി​ന്നും ആ​വ​ശ്യ​മാ​യ സ്ഥ​ലം വി​ട്ട് പ​ണി​തി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളാ​ണ് ഭൂ​രി​ഭാ​ഗ​വും. ഇ​വ പൊ​ളി​ച്ചു മാ​റ്റാ​തെ ത​ന്നെ റോ​ഡി​ന്‍റെ വീ​തി​ക്കൂ​ട്ട​ൽ ന​ട​ക്കു​മെ​ന്നി​രി​ക്കെ​യാ​ണ് ഈ ​പൊ​ളി​ച്ചു​മാ​റ്റ​ൽ ന​ട​ന്നി​ട്ടു​ള്ള​ത്.കോ​ക്കു​ന്ന് സെ​ഹി​യോ​ൻ ജം​ഗ്ഷ​ൻ, ഇ​ര​ട്ട​ക്കി​ണ​ർ ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്ര​ങ്ങ​ൾ ഇ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്.

Tags : Nattuvishesham LocalNews

Recent News

Corehub Up