x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ​യി​ല്‍ പു​ഴ​യോ​ര ടൂ​റി​സം വി​ക​സ​ന​ത്തി​ന് 3.26 കോ​ടി​യു​ടെ ഡി​പി​ആ​ര്‍

വെബ് ഡെസ്ക്
Published: September 19, 2026 03:57 AM IST | Updated: September 19, 2026 03:57 AM IST

മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ ബോ​ട്ട് ജെ​ട്ടി നി​ര്‍​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ന​ഗ​ര​സ​ഭ ഓ​ഫി​സി​ന്‍റെ പി​ന്‍​ഭാ​ഗം.

മൂ​വാ​റ്റു​പു​ഴ : ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പു​ഴ​യോ​ര ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് ബോ​ട്ട് ജെ​ട്ടി, സ്പീ​ഡ് ബോ​ട്ട് സ​ര്‍​വീ​സ് ഉ​ള്‍​പ്പ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കാ​യി 3.26 കോ​ടി​യു​ടെ ഡി​പി​ആ​ര്‍ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന് സ​മ​ര്‍​പ്പി​ച്ചു.

മൂ​വാ​റ്റു​പു​ഴ​യു​ടെ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നി​ടെ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​യ്‌​സ് മേ​രി ആ​ന്‍റ​ണി, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പി. ​ര​ജി​ത എ​ന്നി​വ​ര്‍ മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട് ആ​വ​ശ്യ​ങ്ങ​ള്‍ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി വി​ശ​ദ​മാ​യ ഡി​പി​ആ​ര്‍ ഇ​ന്ന​ലെ ജോ​യ്സ് മേ​രി ആ​ന്‍റ​ണി, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ഷൈ​ജു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു സ​മ​ര്‍​പ്പി​ച്ചു.
മൂ​ന്ന് പു​ഴ​ക​ള്‍ സം​ഗ​മി​ക്കു​ന്ന മൂ​വാ​റ്റു​പു​ഴ​യു​ടെ സ​വി​ശേ​ഷ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പു​ഴ​യോ​ര ടൂ​റി​സം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ജ​ല ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. ഇ​തി​നാ​യു​ള്ള വ​ലി​യ മു​ന്നേ​റ്റ​മാ​യി​രു​ന്നു ന​ഗ​ര​സ​ഭ വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ച്ച ത്രി​വേ​ണി​യോ​ണം 2026. പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം ത​ന്നെ മൂ​വാ​റ്റു​പു​ഴ​യു​ടെ പു​ഴ​യോ​ര ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ കേ​ര​ള​ത്തി​നും രാ​ജ്യ​ത്തി​നും മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യും പു​തി​യ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍​ക്ക് അ​ടി​ത്ത​റ​യൊ​രു​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി​രു​ന്നു.

45 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം വ​ള്ളം​ക​ളി വി​ജ​യ​ക​ര​മാ​യി പു​ന​രാ​രം​ഭി​ച്ച​തും തു​ട​ര്‍​ന്ന് ഹെ​ലി​കോ​പ്റ്റ​ര്‍ ടൂ​റി​സ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തും മൂ​വാ​റ്റു​പു​ഴ​യു​ടെ ടൂ​റി​സം മേ​ഖ​ല​യി​ലെ പു​തി​യ സാ​ധ്യ​ത​ക​ള്‍​ക്ക് വ​ഴി​തു​റ​ന്നു. ഇ​തിന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് ബോ​ട്ട് ജെ​ട്ടി​യും സ്പീ​ഡ് ബോ​ട്ട് സ​ര്‍​വീ​സും ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥി​രം ടൂ​റി​സം അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ മൂ​വാ​റ്റു​പു​ഴ​യു​ടെ പു​ഴ​യോ​ര​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ജീ​വ​മാ​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റു​ക​യും മൂ​വാ​റ്റു​പു​ഴ​യെ പ്ര​ധാ​ന ജ​ല ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള വ​ലി​യ ചു​വ​ടു​വ​യ്പ്പാ​യി ഇ​ത് മാ​റു​ക​യും ചെ​യ്യും.

Tags : NattuVishesham.DistricteNews

Recent News

Corehub Up