x
ad
Sun, 4 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണം നാ​ടി​ന്‍റെ ക​ട​മ: മ​ന്ത്രി പി.​കെ. ബ​ഷീ​ർ

വെബ് ഡെസ്ക്
Published: October 3, 2026 11:10 PM IST | Updated: October 3, 2026 11:10 PM IST

മ​ല​പ്പു​റം: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് സ​മൂ​ഹ​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ.​ബ​ഷീ​ർ. മ​ല​പ്പു​റം കി​ഴി​ശേ​രി മേ​ൽ​മു​റി ബ​ദ​ൽ സ്കൂ​ളി​ൽ സം​സ്ഥാ​ന​ത്തെ എ​ട്ട് ബ​ദ​ൽ വി​ദ്യാ​ല​യ​ങ്ങ​ളെ സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളു​ക​ളാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മി​ക​ച്ച അ​ധ്യാ​പ​ക​രും സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സൗ​ജ​ന്യ പാ​ഠ​പു​സ്ത​ക​ങ്ങ​ളും യൂ​ണി​ഫോ​മും അ​ട​ക്ക​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​ള്ള​പ്പോ​ൾ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ത​ന്നെ ചേ​ർ​ക്കാ​ൻ ത​യാ​റാ​ക​ണം.
വ​രു​ന്ന അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ഈ ​സ്കൂ​ളു​ക​ളി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ച്ച് സ്കൂ​ളു​ക​ളു​ടെ വ​ള​ർ​ച്ച ഉ​റ​പ്പാ​ക്കാ​ൻ നാ​ട്ടു​കാ​ർ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും മ​ന്ത്രി ആ​ഹ്വാ​നം ചെ​യ്തു.

മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ-​അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും പ്രി​യ​ങ്ക​ ഗാ​ന്ധി എം​പി മു​ഖേ​ന മേ​ൽ​മു​റി സ്കൂ​ളി​നാ​യി സ്കൂ​ൾ ബ​സ് അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ബ​ദ​ൽ സ്കൂ​ളു​ക​ൾ​ക്കാ​യി ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച അ​ധ്യാ​പ​ക​രു​ടെ സ​ർ​വീ​സും യോ​ഗ്യ​ത​യും പ​രി​ഗ​ണി​ച്ച് അ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും നി​യ​മ​നം ന​ൽ​കാ​നു​മു​ള്ള അ​നു​ഭാ​വ​പൂ​ർ​വ​മാ​യ ന​ട​പ​ടി​ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up