ലോക സമാധാന സന്ദേശവുമായി കുടിയാന്മല ഫാത്തിമ യുപി സ്കൂളിൽ സംഘടിപ്പിച്ച ഹിരോഷിമ, നാഗസാക്കി ദിനാചരണ പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾ.
കുടിയാന്മല: ഹിരോഷിമ, നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി കുടിയാന്മല ഫാത്തിമ യുപി സ്കൂളിലെ വിദ്യാർഥികൾ 'യുദ്ധം വേണ്ട, സമാധാനം മതി' എന്ന സന്ദേശമുയർത്തി സഡാക്കോ കൊക്കുകളെ പറത്തി.
അധ്യാപിക നീതുമോൾ ആന്റണി, ജോയൽ വിൻസെന്റ് എന്നിവർ ലോക സമാധാനത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. സോഷ്യൽ സയൻസ് കൺവീനർ അനു അലക്സാണ്ടർ, ബെൽജിമോൾ ബാബു, അൽഫോൻസ തോമസ്, എബിൻ ബേബി എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews School students