x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​വ. ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ ശാ​സ്ത്ര​മേ​ള ന​ട​ത്തി

വെബ് ഡെസ്ക്
Published: August 8, 2026 03:39 AM IST | Updated: August 8, 2026 03:39 AM IST

മാ​ന​ന്ത​വാ​ടി ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന ശാ​സ്ത്ര​മേ​ള​യി​ല്‍​നി​ന്ന്.

മാ​ന​ന്ത​വാ​ടി: ഗ​വ. ടെ​ക്‌​നി​ക്ക​ല്‍ ഹൈ​സ്‌​കൂ​ളി​ല്‍ ടെ​ക് വൈ​ബ്-2026 എ​ന്ന പേ​രി​ല്‍ ശാ​സ്ത്ര​മേ​ള ന​ട​ത്തി. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യ​വും ശാ​സ്ത്രാ​ഭി​രു​ചി​യും വി​ളി​ച്ചോ​തു​ന്ന​താ​യി മേ​ള. വ​ര്‍​ക്കിം​ഗ് മോ​ഡ​ല്‍, സ്റ്റി​ല്‍ മോ​ഡ​ല്‍, ത​ത്സ​മ​യം, ഇ​ല​ക്ട്രി​ക്ക​ല്‍, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഷീ​റ്റ് മെ​റ്റ​ല്‍, മ​ര​പ്പ​ണി, പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ര്‍​മാ​ണം, മെ​റ്റ​ല്‍ എ​ന്‍​ഗ്രേ​വിം​ഗ്, ഡി​ജി​റ്റ​ല്‍ പെ​യി​ന്‍റിം​ഗ്, അ​നി​മേ​ഷ​ന്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത്സ​രം ന​ട​ന്നു.

എ​ട​വ​ക പ​ഞ്ചാ​യ​ത്തം​ഗം ന​വാ​സ് സ​റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ടി.​പി. മ​നോ​ജ്, കെ.​കെ. സു​രേ​ഷ്, വി.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ഷി​ബി മാ​ത്യു, ശ​ര​ത് ശ്രീ​നി​വാ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​രു​ക്കി​യ മാ​തൃ​ക​ക​ളു​ടെ​യും സാ​ങ്കേ​തി​ക സൃ​ഷ്ടി​ക​ളു​ടെ​യും പ്ര​ദ​ര്‍​ശ​നം മ​ത്സ​ര​ശേ​ഷം ന​ട​ന്നു.

Tags : Local News Nattuvishesham Science fair

Recent News

Corehub Up