x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തനി​ര​പേ​ക്ഷ​ത​യാ​ണ് ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യം: മ​ന്ത്രി കെ. ​രാ​ജ​ൻ


Published: January 28, 2026 01:11 AM IST | Updated: January 28, 2026 01:11 AM IST

തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ പ​രേ​ഡ് പ​രി​ശോ​ധി​ക്കു​ന്നു.

തൃ​ശൂ​ർ: മ​ത​ത്തി​നും ജാ​തി​ക്കും വ​ർ​ഗീ​യ​നി​ല​പാ​ടു​ക​ൾ​ക്കും അ​തീ​ത​മാ​യ മ​ത​നി​ര​പേ​ക്ഷ​മ​ന​സാ​ണ് ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ​മെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ൻ. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ വി​ദ്യാ​ർ​ഥി​കോ​ർ​ണ​റി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ പ​താ​ക ഉ​യ​ർ​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​മ​ന​സി​നെ മു​റി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. മ​നു​ഷ്യ​രെ ത​മ്മി​ല​ക​റ്റു​ന്ന ഭി​ന്നി​പ്പു​ക​ളെ മ​ത​നി​ര​പേ​ക്ഷ​മ​ന​സു​ക​ളു​ടെ ഒ​ന്നി​പ്പി​ന്‍റെ ശ​ക്തി​കൊ​ണ്ട് ചെ​റു​ക്കാ​ൻ ക​ഴി​യ​ണം. സ്വാ​ത​ന്ത്ര്യം, പ​ര​മാ​ധി​കാ​രം, എ​ല്ലാ​വ​ര്‍​ക്കും നീ​തി, സ്ഥി​തി​സ​മ​ത്വം, ജ​നാ​ധി​പ​ത്യം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ൾ പൗ​ര​സ​മൂ​ഹ​ത്തി​നാ​കെ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​താ​ണ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ര​മ​പ്ര​ധാ​ന​ചു​മ​ത​ല​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പോ​ലീ​സ്, എ​ക്സൈ​സ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ, ഫോ​റ​സ്റ്റ്, എ​സ്പി​സി, എ​ൻ​സി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ഉ​ൾ​പ്പെ​ടെ 25 പ്ലാ​റ്റൂ​ണു​ക​ളും മൂ​ന്നു ബാ​ൻ​ഡ് പ്ലാ​റ്റൂ​ണു​ക​ളും പ​രേ​ഡി​ൽ അ​ണി​നി​ര​ന്നു. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ്ലാ​റ്റൂ​ണു​ക​ൾ​ക്കു മ​ന്ത്രി മൊ​മെ​ന്‍റോ സ​മ്മാ​നി​ച്ചു.

തൃ​ശൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ജി. ​അ​ജ​യ​കു​മാ​ർ പ​രേ​ഡ് ന​യി​ച്ചു. ഡി​എ​ച്ച്ക്യു ക്യാ​മ്പി​ലെ എ​സ്ഐ പി.​വി. ശി​വ​ശ​ങ്ക​ര​നാ​യി​രു​ന്നു സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ന്‍​ഡ്. ജി​ല്ലാ ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ധീ​ഷ്, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Minister K. Rajan nattuvishesham local news

Recent News

Corehub Up