x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 11, 2026 12:22 AM IST | Updated: October 11, 2026 12:22 AM IST

ഏ​​റ്റു​​മാ​​നൂ​​ർ - മ​​ണ​​ർ​​കാ​​ട് ബൈ​​പാ​​സ് റോ​​ഡി​​ൽ ബ്ലീ​​ച്ചിം​​ഗ് പൗ​​ഡ​​ർ വി​​ത​​റു​​ന്നു.

ഏ​​റ്റു​​മാ​​നൂ​​ർ: മ​​ണ​​ർ​​കാ​​ട് ബൈ​​പാ​​സി​​ൽ ശു​​ചി​​മു​​റി മാ​​ലി​​ന്യം ത​​ള്ളി. നാ​​ട്ടു​​കാ​​രെ ദു​​രി​​ത​​ത്തി​​ലാ​​ക്കി​​യ സം​​ഭ​​വ​​ത്തി​​ൽ ര​​ണ്ടു പേ​​ർ അ​​റ​​സ്റ്റി​​ൽ. മാ​​ലി​​ന്യം ത​​ള്ളി​​യ വാ​​ഹ​​ന​​ത്തി​ന്‍റെ ഡ്രൈ​​വ​​ർ ഏ​​റ്റു​​മാ​​നൂ​​ർ വ​​ള്ളി​​ക്കാ​​ട് മ​​ന്നാ​​മ​​ല​​യി​​ൽ മി​​ഥി​​ൻ ശ​​ശി​​കു​​മാ​​ർ, സ​​ഹാ​​യി പ​​ട്ടി​​ത്താ​​നം വ​​ട്ട​​മ​​ല​​യി​​ൽ വി.​​പി. ലി​​നു എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

മ​​ണ​​ർ​​കാ​​ട് ബൈ​​പാ​​സ് റോ​​ഡി​​ൽ ത​​വ​​ള​​ക്കു​​ഴി​​ക്കു സ​​മീ​​പം ര​​ണ്ടി​​ട​​ത്താ​​ണ് റോ​​ഡ​​രി​​കി​​ൽ മാ​​ലി​​ന്യം ത​​ള്ളി​​യ​​ത്. പു​​ല​​ർ​​ച്ചെ ന​​ട​​ക്കാ​​നി​​റ​​ങ്ങി​​യ​​വ​​രാ​​ണ് ന​​ട​​പ്പാ​​ത​​യി​​ൽ പ​​ര​​ന്ന മാ​​ലി​​ന്യം ആ​​ദ്യം കാ​​ണു​​ന്ന​​ത്. ന​​ട​​പ്പാ​​ത​​യി​​ൽ നി​​ന്ന് റോ​​ഡി​​ലേ​​ക്ക് മാ​​ലി​​ന്യം പ​​ര​​ന്നൊ​​ഴു​​കി​​യ​​തോ​​ടെ യാ​​ത്ര​​ക്കാ​​ർ​​ക്ക് ദു​​രി​​ത​​മാ​​യി.

നാ​​ട്ടു​​കാ​​ർ ന​​ഗ​​ര​​സ​​ഭാ​​ധി​​കൃ​​ത​​രെ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ൺ പു​​ഷ്പ വി​​ജ​​യ​​കു​​മാ​​ർ സ്ഥ​​ല​​ത്തെ​​ത്തി ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.
ടാ​​ങ്ക​​റി​​ൽ എ​​ത്തി​​ച്ച മാ​​ലി​​ന്യ​​മാ​​ണ് റോ​​ഡ​​രി​​കി​​ലേ​​ക്ക് ഒ​​ഴു​​ക്കി​​യ​​ത്. രാ​​സ​​വ​​സ്തു​​ക്ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച് ദ്രാ​​വ​​കാ​​വ​​സ്ഥ​​യി​​ലാ​​ക്കി​​യ മാ​​ലി​​ന്യ​​ത്തി​​ന് ദു​​ർ​​ഗ​​ന്ധ​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.

ന​​ഗ​​ര​​സ​​ഭ​​യി​​ൽ​നി​​ന്നു ല​​ഭി​​ച്ച പ​​രാ​​തി​​യെ​ത്തു​ട​​ർ​​ന്ന് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം ടാ​​ങ്ക​​ർ ലോ​​റി​​യും ഡ്രൈ​​വ​​റെ​​യും സ​​ഹാ​​യി​​യെ​​യും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up