x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​റ​വ​ം അണ്ടേ​ത്ത് ക​വ​ല​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം

വെബ് ഡെസ്ക്
Published: October 31, 2026 04:18 AM IST | Updated: October 31, 2026 04:18 AM IST

പി​റ​വ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ അ​ണ്ടേ​ത്ത് ക​വ​ല.

പി​റ​വം: പി​റ​വ​ത്ത് അ​ണ്ടേ​ത്ത് ജം​ഗ്ഷ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. ടൗ​ണി​ൽ പ്ര​വേ​ശി​ക്കാ​തെ വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന വ​ഴി​യാ​യ ഇ​വി​ടെ നാ​ലു റോ​ഡു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന ജം​ഗ്ഷ​നാ​ണി​ത്.

വ​ൺ​വേ റോ​ഡാ​യ ഇ​തു​വ​ഴി ടൗ​ണി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും, തി​രി​കെ പോ​കു​ന്ന​തു​മാ​യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

താ​ര​ത​മ്യേ​ന വ്യാ​പ്തി കു​റ​വാ​യ ജം​ഗ്ഷ​നി​ൽ നി​ന്നും തി​രി​ഞ്ഞാ​ണ് കോ​ട്ട​യം, വൈ​ക്കം, പി​റ​വം റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത്. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നും കൊ​ച്ചി​യി​ലേ​ക്കു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളും ഇ​തു വ​ഴി​യാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ കോ​ട്ട​യം റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന ഭാ​ഗ​ത്ത് ക​ലു​ങ്കി​ന്‍റെ​യും ഓ​ട​യു​ടേ​യും പു​ന​ർ​നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തു വ​ഴി ഒ​രു വ​രി പാ​ത​യി​ലൂ​ടേ​യും മ​റ്റും സ​ഞ്ച​രി​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​വു​ക​യാ​ണ്. ചി​ല സ​മ​യ​ത്ത് 20 മി​നി​ട്ടു വ​രെ കു​രു​ക്കി​ൽ കി​ട​ക്കേ​ണ്ട​യ​വ​സ്ഥ​യാ​ണ് വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക്.

ഇ​വി​ടെ ജം​ഗ്ഷ​നി​ൽ ബ​സ്‌ കാത്തിരിപ്പു കേന്ദ്രങ്ങൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തും പ്ര​ശ്ന​മാ​ണ്.

മു​വാ​റ്റു​പു​ഴ, കൂ​ത്താ​ട്ടു​കു​ളം ഭാ​ഗ​ത്തേ​യ്ക്കു​ള്ള സ്റ്റോ​പ്പും, കോ​ട്ട​യം വൈ​ക്ക​ത്തേ​ക്കു​ള്ള സ്റ്റോ​പ്പും ജംഗ്ഷ​നി​ൽ ത​ന്നെ ര​ണ്ടു ഭാ​ഗ​ത്താ​ണ്. തി​രി​കെ​യെ​ത്തു​ന്ന വ​ണ്ടി​ക​ൾ നി​ർ​ത്തു​ന്ന​ത് ജ​ഗ്ഷ​നി​ൽ ത​ന്നെ മ​റ്റു ര​ണ്ടി​ട​ത്താ​ണ്. ഇ​തെ​ല്ലാം​കൂ​ടി​യാ​കു​മ്പോ​ൾ ഗ​താ​ഗ​ത​ക്കു​രു​ക്ക് മു​റു​കു​ക​യാ​ണ്.

ഇ​വി​ടെ​യൊ​രു ട്രാ​ഫി​ക് വാ​ർ​ഡ​നെ നി​യ​മി​ക്ക​ണ​മെ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പേ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​താ​ണ്.

ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ആ​ളെ നി​യ​മി​ച്ചാ​ൽ ഒ​രു പ​രി​ധി വ​രെ​യ​ങ്കി​ലും കുരുക്കിന് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.
അ​തേ സ​മ​യം സ്വ​കാ​ര്യ ബ​സ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ബ​സു​ക​ൾ വ​ൺ​വേ റോ​ഡു വ​ഴി പോ​കാ​തെ ക​ര​വ​ട്ടെ കു​രി​ശു വ​ഴി തി​രി​ച്ചു വി​ട്ടാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഗ​ണ്യ​മാ​യി കു​റ​യാ​നു​ള്ള സാ​ധ്യ​ത​യും വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Tags :

Recent News

Corehub Up