x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാ​ന്തി​യി​ടം ക്രി​മ​റ്റോ​റി​യം ഈ ​മാ​സം അ​വ​സാ​ന​ത്തോടെ പ്രവർത്തനം തുടങ്ങും


Published: July 5, 2026 06:21 AM IST | Updated: July 5, 2026 06:21 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മ​ല​ഞ്ചാ​ണി മ​ല​യി​ല്‍ സ്ഥാ​പി​ച്ച ഗ്യാ​സ് ക്രി​മ​റ്റോ​റി​യം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നു ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഡ​ബ്ല്യൂ.​ആ​ര്‍. ഹീ​ബ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ മു​ന്‍ ഭ​ര​ണ​സ​മി​തി വാ​ങ്ങി​യ ഒ​രേ​ക്ക​റി​ലാ​ണ് ശാ​ന്തി​യി​ടം എ​ന്ന പേ​രി​ല്‍ ഗ്യാ​സ് ക്രി​മ​റ്റോ​റി​യം നി​ര്‍​മി​ച്ച​ത്. നാ​ലാ​യി​രം ച​തു​ര​ശ്ര​യ​ടി​യി​ലേ​റെ വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ടം, പ്ലാ​ന്‍റ് എ​ന്നി​വ​യു​ടെ​യൊ​ക്കെ നി​ര്‍​മാ​ണം ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യി. അ​തേ സ​മ​യം, പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​ട്ട് ആ​റു മാ​സ​ത്തോ​ള​മാ​യെ​ങ്കി​ലും ശാ​ന്തി​യി​ടം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​ത്ത​തി​ല്‍ പ​ര​ക്കെ പ​രാ​തി​യു​ണ്ട്.

പി.​കെ. രാ​ജ​മോ​ഹ​ന​ന്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നാ​യി​രി​ക്കെ ന​ഗ​ര​സ​ഭ​യി​ല്‍ ആ​രം​ഭി​ച്ച​തോ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​തോ ആ​യ പ​ദ്ധ​തി​ക​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു. പെ​രു​ന്പ​ഴു​തൂ​ര്‍ ജം​ഗ്ഷ​ന്‍ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യും മു​ന്‍ ഭ​ര​ണ​സ​മി​തി ചി​ല പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. എ​ന്നാ​ല്‍ അ​തി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ തു​ട​ര്‍​ച്ച ഇ​പ്പോ​ഴും ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണം വ്യാ​പ​കം.

ജെ.​സി. ഡാ​നി​യ​ല്‍ ഓ​പ്പ​ണ്‍ തി​യ​റ്റ​റി​ല്‍ ശ​നി​യാ​ഴ്ച​ക​ള്‍ തോ​റു​മു​ള്ള സൗ​ജ​ന്യ ച​ല​ച്ചി​ത്ര പ്ര​ദ​ര്‍​ശ​നം മ​ഴ​യാ​യ​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച​യൊ​ന്നും സാ​ധ്യ​മാ​കാ​ത്ത​തെ​ന്ന് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​റി​യി​ച്ചു. ഓ​പ്പ​ണ്‍ തി​യ​റ്റ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ട​ക സം​ബ​ന്ധി​ച്ച നി​യ​മാ​വ​ലി ത​യാ​റാ​യി വ​രു​ന്ന​താ​യും ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up