പ്രതീകാത്മക ചിത്രം
വീയപുരം: വീയപുരത്ത് നെല്‍വിത്ത് ക്ഷാമം. വിത്ത് എത്താന്‍ വൈകുമെന്ന് കൃഷിഭവന്. കര്‍ഷകര്‍ ആശങ്കയില്‍. വീയപുരം കൃഷിഭവന് പരിധിയിലെ മിക്ക പാടശേരങ്ങളും കൃഷിക്ക് സജ്ജമായിരിക്കെ കൃഷിഭവന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന വിത്ത് എത്താന്‍ വൈകുമെന്ന് കൃഷി ഉദ്യോഗസ്ഥര്‍. കേരള സീഡ് അഥോറിറ്റിയാണ് വിത്തിന് ഇടപാട് ചെയ്തിരുന്നതെങ്കിലും ജില്ലയിലെ മുഴുവന്‍ വിത്തുകളും സീഡ് അഥോറിറ്റിക്ക് എത്തിക്കാന്‍ കഴിയില്ലന്നാണ് സീഡ് അഥോറിറ്റി കൃഷിവകുപ്പിനെ അറിയിച്ചത്.
മന്ത്രി ഇടപെട്ട് കര്‍ണാടക സീഡ് കോര്‍പറേഷനുമായി ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍, കാത്തിരിക്കേണ്ടിവരുമെന്നുമാണ് കൃഷി ഉദ്യോഗസ്ഥര്‍ പാടശേഖര സമിതികളെ അറിയിച്ചിരിക്കുന്നത്.
വീയപുരം കൃഷിഭവന്റെ നേതൃത്വത്തില്‍ മാത്രം പതിനാറിലധികം പാടശേരങ്ങളാണുള്ളത്. കട്ടക്കുഴി തേവരി, മുപ്പായിക്കേരി മുട്ടുംപാട്ട്, വെട്ടിപ്പുതുക്കരി, മുണ്ടുതോട്, പോളത്തുരുത്ത് പോലെയുള്ള വിസ്തൃതി കൂടിയ പാടശേഖരങ്ങള്‍ കളകിളിപ്പിച്ചശേഷം വെള്ളം കയറ്റി ഇട്ടിരിക്കുകയാണ്.
ഈ മാസം അവസാനത്തോടെ പമ്പിംഗ് നടത്തി വറ്റിച്ച ശേഷം നവംബര്‍ അഞ്ചോടെ വിതയിറക്കാനുള്ള തീരുമാനമാണ് പാടശേരസമിതിയും കര്‍ഷകരും കൈക്കൊണ്ടത്.
വിത്ത് ലഭിക്കാന്‍ കാത്തിരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും എന്നു കിട്ടുമെന്ന് അറിയിച്ചിട്ടില്ല. വിത്ത് ലഭ്യമല്ലാതെ വന്നാല്‍ സ്വകാര്യ വിപണിയില്‍നിന്ന് വിത്തെടുത്തോളാനാണ് കൃഷിഭവന് നിര്‍ദേശം നല്‍കിയത്.
കൃഷിഭവന്റെ നിര്‍ദേശത്തില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
Tags :