x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​റോ​ഡു​ക​ളും മ​തി​ലു​ക​ളും ത​ക​ര്‍​ന്നു

വെബ് ഡെസ്ക്
Published: October 24, 2026 06:44 AM IST | Updated: October 24, 2026 06:44 AM IST

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ചാ​ത്ത​ന്നൂ​രി​ലെ സ​ര്‍​വീ​സ് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ള്‍.

ചാ​ത്ത​ന്നൂ​ര്‍: ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ മ​ഴ​യി​ല്‍ ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്നു​ള്ള കു​ത്തൊ​ഴു​ക്കി​ല്‍ ഇ​ട​റോ​ഡു​ക​ളും മ​തി​ലു​ക​ളും ത​ക​ര്‍​ന്നു. അ​മ്പ​നാ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ മാ​ത്യു ജോ​ണി​ന്‍റെ വീ​ട്ടു പു​ര​യി​ട​ത്തി​ന്‍റെ ചു​റ്റു​മ​തി​ല്‍, മി​ന റ​സി​ഡ​ന്‍​സി​യു​ടെ ചു​റ്റു​മ​തി​ല്‍, വി​ള​പ്പു​റം സ്വ​ദേ​ശി​യു​ടെ പു​ര​യി​ട​ത്തി​ന്‍റെ മ​തി​ല്‍ എ​ന്നി​വ ത​ക​ര്‍​ന്നു.

പാ​റ ഉ​പ​യോ​ഗി​ച്ചു നി​ര്‍​മി​ച്ച അ​ടി​സ്ഥാ​നം ഉ​ള്‍​പ്പെ​ടെ ത​ക​ര്‍​ന്നു വീ​ണു. മി​ന റ​സി​ഡ​ന്‍​സി​യു​ടെ ചു​റ്റു​മ​തി​ല്‍ നാ​ലു മാ​സം മു​ന്‍​പ് എ​ന്‍​എ​ച്ചി​ല്‍ നി​ന്ന് വെ​ള്ളം ഒ​ഴു​കി​യെ​ത്തി ത​ക​ര്‍​ന്നി​രു​ന്നു. പു​ന​ര്‍​നി​ര്‍​മി​ച്ച​തി​നു സ​മീ​പം മ​റ്റൊ​രു ഭാ​ഗ​മാ​ണ് ഇ​പ്പോ​ള്‍ ത​ക​ര്‍​ന്ന​ത്. ഇ​രു​പ​ത്തി​യ​ഞ്ചി​ലേ​റെ ക​ട​ക​ളി​ലും അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റുക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ക​ന​റാ ബാ​ങ്കി​നു സ​മീ​പം, ഹൈ​സ്‌​കൂ​ള്‍, ജം​ഗ്ഷ​ന്‍, ക​ന​റാ ബാ​ങ്കി​നു എ​തി​ര്‍​വ​ശം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലും വ്യാ​പ​ക നാ​ശം ഉ​ണ്ടാ​യി. ആ​വ​ണി ജ്വല്ല​റി, ഐ​ക്ക​ര മൊ​ബൈ​ല്‍ ഷോ​പ്പ്, പ്രി​ന്‍​സ് ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍, അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ള്‍, ഐ​സി​എ​ല്‍ ഫി​ന്‍ കോ​ര്‍​പ്, ന​ന്ദ​നം ഫി​നാ​ന്‍​സി​യേ​ഴ്‌​സ്, ന്യൂ ​പ്രി​ന്‍​സ് ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍, ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ലെ മൊ​ബൈ​ല്‍ ഷോ​പ്പ്, ബി​ബി. ബു​ക്ക് സ്റ്റാ​ള്‍, അ​മ്മൂ​സ് ഇ​ന്‍റര്‍​നെ​റ്റ് ഷോ​പ്പ്, ടെ​ക്‌​സ്‌​റ്റൈ​ല്‍​സ്, സ്റ്റു​ഡി​യോ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി വ്യാ​പ​ക നാ​ശം ഉ​ണ്ടാ​യി. ക​ട അ​ട​ച്ചു പോ​യ​തി​നു​ശേ​ഷ​മാ​ണ് ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ഉ​ണ്ടാ​യ​ത്.

സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ള്ളി​ല്‍ ചെ​ളി നി​റ​ഞ്ഞ മ​ലി​ന​ജ​ലം കെ​ട്ടി നി​ല്‍​ക്കു​ക​യാ​ണ്. ആ​വ​ണി ജ്വ​ല്ലേ​ഴ്‌​സി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ചു. സി​സി​ടി​വി, ഇ​ന്‍​വെ​ര്‍​ട്ട​ര്‍, ഗി​ഫ്റ്റ് ഇ​ന​ങ്ങ​ള്‍, ഇ​ല​ക്ട്രി​ക് -ഇ​ല​ക്‌ട്രോണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ജ​ന​റേ​റ്റ​ര്‍ തു​ട​ങ്ങി​യ​വ ന​ശി​ച്ചു.

ക​ന​റാ ബാ​ങ്കി​നു സ​മീ​പം മി​ന റ​സി​ഡ​ന്‍​സി​യി​ലെ ജ​ന​റേ​റ്റ​ര്‍, കൗ​ണ്ട​ര്‍ തു​ട​ങ്ങി​യ​വ​യും മൂ​ന്നു ഫ്ലാ​റ്റു​ക​ള്‍​ക്ക് ഉ​ള്ളി​ലും വെ​ള്ളം ക​യ​റി. സോ​ഫ സെ​റ്റു​ക​ള്‍, ഇ​ല​ക്‌ട്രിക്, ഇ​ല​ക്‌ട്രോണി​ക് ഉ​പ​ക​ര​ണങ്ങ​ള്‍, കാ​ര്‍​പ​റ്റു​ക​ള്‍ തു​ട​ങ്ങി​യ​വ ന​ശി​ച്ചു.

താ​മ​സ​ക്കാ​രെ മു​ക​ള്‍ നി​ല​യി​ലേ​ക്ക് മാ​റ്റി. ഇ​വി​ടെ ഇ​ട​റോ​ഡി​നു സ​മീ​പം ഏ​ഴു വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി.

Tags :

Recent News

Corehub Up