x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്കു പ​രി​ക്ക്


Published: January 18, 2026 07:14 AM IST | Updated: January 18, 2026 07:14 AM IST

കു​ന്നം​കു​ളം: പ​ന്നി​ത്ത​ടം ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും അ​പ​ക​ടം. ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്കു പ​രി​ക്കേ​റ്റു.
രാ​വി​ലെ ഏ​ഴി​ന് വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന ബം​ഗ​ളൂ​രു - ഗു​രു​വാ​യൂ​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന കേ​ര​ള ലൈ​ൻ ബ​സും കേ​ച്ചേ​രി ഭാ​ഗ​ത്തു​നി​ന്നു സ​മ​സ്ത​യു​ടെ പ​രി​പാ​ടി ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സ് കാ​റി​നെ കു​റ​ച്ചു ദൂ​രം വ​ലി​ച്ചു കൊ​ണ്ടു​പോ​യി​രു​ന്നു.
അ​പ​ക​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ കു​ന്നം​കു​ളം മ​ല​ങ്ക​ര ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​ന് ഇ​തേ​സ്ഥ​ല​ത്തു​വ​ച്ച് അ​യ്യ​പ്പ​ന്മാ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 14 പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു.
പ​ന്നി​ത്ത​ടം ജം​ഗ്ഷ​നി​ലെ അ​പ​ക​ട​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ത​യാ​റാ​കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​വും ഉ​ണ്ടാ​യി.

Tags : nattu vishesham bus-car collision

Recent News

Corehub Up