പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ മൂന്ന് ദിവസമായി നടന്ന എസ്ജെസിസി രാജ്യാന്തര ചലച്ചിത്രോത്സവത്തിന് പ്രൗഢ സമാപനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മത്സര, കാമ്പസ് വിഭാഗങ്ങളിലെ ഹ്രസ്വചിത്ര പ്രദര്‍ശനങ്ങളും മാസ്റ്റര്‍ക്ലാസുകളും ഓപ്പണ്‍ ഫോറങ്ങളും മേളയുടെ ഭാഗമായി നടന്നു. പ്രധാന മത്സരവിഭാഗത്തില്‍ പീയൂഷ് ഠാക്കൂര്‍ സംവിധാനം ചെയ്ത ദി ഫസ്റ്റ് ഫിലിം മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഹോണ്‍ബില്‍ പുരസ്കാരം നേടി. അര്‍ണബ് മഹാപാത്രയുടെ ദി ആള്‍ട്ടര്‍ എക്കോ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള സില്‍വര്‍ ഹോണ്‍ബില്‍ പുരസ്കാരത്തിന് അര്‍ഹമായി.
ബുയി ഡുക് അന്ഹ് സംവിധാനം ചെയ്ത സീഡ്സ് ഓഫ് മെമ്മറി മൂന്നാം സ്ഥാനം നേടി. കാമ്പസ് വിഭാഗത്തില്‍ ശ്രീരാമന് എം. സംവിധാനം ചെയ്ത മനിതന് എന്ദവന് മികച്ച ചിത്രത്തിനുള്ള സില്‍വര്‍ ഹോണ്‍ബില്‍ പുരസ്കാരം സ്വന്തമാക്കി.
സംവിധായകരായ ചിദംബരം പൊതുവാള്, അരുണ്‍ ബോസ്, കൃഷാന്ദ് ആര്. കെ., രാജേഷ് മാധവന് എന്നിവരുള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരുമായി വിദ്യാര്‍ഥികളും ഡെലിഗേറ്റുകളും ഓപ്പണ്‍ ഫോറങ്ങളില്‍ സംവദിച്ചു. രാജേഷ് മാധവന്റെ പെണ്ണും പൊറാട്ടും പ്രത്യേക പ്രദര്‍ശനവും നടന്നു.
സമാപനച്ചടങ്ങില്‍ വിനു ജോബ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. എസ്ജെസിസി പ്രിന്‍സിപ്പല്‍ ഫാ. ഡോ. മാത്യു മുരിയങ്കരി ആമുഖപ്രസംഗം നടത്തി. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപറമ്പ് അധ്യക്ഷനായിരുന്നു. ചലച്ചിത്ര സംവിധായകനും ജൂറി അംഗവുമായ അരുണ്‍ ബോസ് ജൂറി ഫെസ്റ്റിവല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
ഫെസ്റ്റിവല്‍ ഡയറക്ടര്‍ ലീനസ് എല്‍.കെ, നിസ സൂസന് മാത്യു, നോബിള്‍ പീറ്റര്‍, ഫാ. ഡോ. ലിങ്കണ് കടുപാറയില്, ഫാ. ഡോ. ജോജിന്‍ ഇലഞ്ഞിക്കല്‍, ഫാ. ലിപിന്‍ തുണ്ടുകളം, തോമസ് ജോസഫ്, ശ്രീദാസ് എസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : District News Nattuvishesham SJCC International Film Festival