x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ത​മം​ഗ​ലം കോ​ള​ജ് ജം​ഗ്ഷ​നി​ൽ സ്ലാ​ബി​ല്ലാ​ത്ത ഓ​ട അ​പ​ക​ട​ക്കെ​ണി​

വെബ് ഡെസ്ക്
Published: August 1, 2026 01:04 AM IST | Updated: August 1, 2026 01:04 AM IST

കോ​ത​മം​ഗ​ലം - മൂവാ​റ്റു​പു​ഴ റോ​ഡി​ൽ കോ​ളേ​ജ് ജം​ഗ്ഷ​നി​ൽ സ്ലാ​ബ് ഇ​ല്ലാ​ത്ത​ ഓ​ട.

കോ​ത​മം​ഗ​ലം: ദേ​ശീ​യ​പാ​ത​യി​ൽ കോ​ത​മം​ഗ​ലം - മൂവാ​റ്റു​പു​ഴ റോ​ഡി​ൽ കോ​ള​ജ് ജം​ഗ്ഷ​നി​ൽ സ്ലാ​ബി​ല്ലാ​ത്ത ഓ​ട അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ഓ​ട​യു​ടെ സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടി​ട്ട് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീക​രി​ക്കു​ന്നി​ല്ല. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ദി​നംപ്ര​തി ധാ​രാ​ളം കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ക​ട​ന്നുപോ​കു​ന്ന തി​ര​ക്കു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ടക്കെ​ണി.

കൂ​ടാ​തെ ഇ​തി​നോ​ട് ചേ​ർ​ന്നു​ള്ള വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്കും ഗ​ർ​ത്തം വ​ൻ ഭീ​ഷ​ണി​യാ​ണ്. ക​ന​ത്ത മ​ഴ​യി​ൽ ഓ​ട ക​വി​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ കു​ഴി കാ​ണാ​ൻ സാ​ധി​ക്കാ​തെ വാ​ഹ​ന​ങ്ങ​ളും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്നു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും പ​ല​വ​ട്ടം പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കാ​രി​ക​ൾ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

അ​ടി​യ​ന്തര​മാ​യി ഓ​ട​ക്ക് മു​ക​ളി​ൽ സ്ലാ​ബ് സ്ഥാ​പി​ച്ച് അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​ർ​ജെ​ഡി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ​അ​മ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags : Slab-less drain NattuVishasham DistrictNews

Recent News

Corehub Up