ഓണക്കോടി വിതരണം
ചാത്തന്നൂര്: ചാത്തന്നൂര് എസ്എന്ഡിപി യൂണിയന് പരിധിയിലെ ശാഖായോഗം ഭാരവാഹികള്ക്ക് ഓണക്കോടി വിതരണം നടത്തി. യൂണിയന് പ്രാര്ഥനാ ഹാളില് നടന്ന ചടങ്ങില് യൂണിയന് വൈസ് പ്രസിഡന്റ് ഡി. സജീവ് അധ്യക്ഷനായിരുന്നു. യൂണിയന് പ്രസിഡന്റ് ബി.ബി. ഗോപകുമാര് എംഎല്എ ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു.
യൂണിയന് സെക്രട്ടറി കെ. വിജയകുമാര്, അസി.സെക്രട്ടറി കെ. നടരാജന്, യൂണിയന് കൗണ്സില് അംഗങ്ങളായ കെ. ചിത്രാംഗദന്, ആര്. ഗാന്ധി, പ്രശാന്ത്, ആര്. ഷാജി, കെ. സുജയ് കുമാര്, വനിതാ സംഘം സെക്രട്ടറി ബീനാ പ്രശാന്ത്, ശാഖാ ഭാരവാഹികള് തുടങ്ങിയവര് പങ്കെടുത്തു.