x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ പോ​രാ​ടാ​ൻ സ്‌​കൂ​ളു​ക​ളി​ൽ സ്പോ​ർ​ട്സ് നി​ർ​ബ​ന്ധ​മാ​ക്ക​ണം: ചാ​ണ്ടി ഉ​മ്മ​ൻ


Published: June 27, 2026 12:26 AM IST | Updated: June 27, 2026 12:26 AM IST

ത​ല​ശേ​രി: ല​ഹ​രി​യു​ടെ ക​രാ​ള​ഹ​സ്‌​ത​ങ്ങ​ളി​ൽ നി​ന്ന് പു​തു​ത​ല​മു​റ​യെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന തൂ​ഫാ​ൻ പ​ദ്ധ​തി​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ എ​ല്ലാ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പൂ​ർ​ണ​പി​ന്തു​ണ​യു​ണ്ടെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ത​ല​ശേ​രി സാ​ൻ​ജോ​സ് മെ​ട്രോ​പൊ​ളി​റ്റ​ൻ സ്‌​കൂ​ൾ ജൂ​ബി​ലി വ​ർ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ന്‍റി ഡ്ര​ഗ്സ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സൈ​ക്കി​ൾ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്.

സൈ​ക്കി​ൾ എ​ന്ന പേ​രു​കേ​ട്ടാ​ൽ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ആ​ദ്യം വ​രു​ന്ന​ത് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ​യു​ടെ നാ​മ​മാ​ണ്. കേ​ര​ളം എ​ന്നും നെ​ഞ്ചി​ലേ​റ്റു​ന്ന ഒ​രു നാ​മ​മു​ണ്ട്. അ​ത് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടേ​താ​ണ്. ആ ​മ​ഹാ​ന്‍റെ പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും പൂ​ർ​ണ​തോ​തി​ൽ ഏ​റ്റു​വാ​ങ്ങി​യ, ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ഏ​ത​റ്റം വ​രെ​യും പോ​കു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ് ചാ​ണ്ടി ഉ​മ്മ​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചാ​ണ്ടി ഉ​മ്മ​ൻ നാ​ടി​നു​ത​ന്നെ മാ​തൃ​ക​യാ​യി​രു​ന്നു. ജ​ന​ങ്ങ​ളു​മാ​യി ആ​ത്മ​ബ​ന്ധ​മു​ള്ള​വ​ർ​ക്കേ ഇ​തി​ന് സാ​ധി​ക്കൂ​വെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു.

സ​ർ​ക്കാ​രി​ന്‍റെ തൂ​ഫാ​ൻ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​ക്കാ​ൻ സ്‌​കൂ​ളു​ക​ളി​ൽ സ്പോ​ർ​ട്സ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. സൈ​ക്കി​ൾ റാ​ലി​ക്ക് നേ​തൃ​ത്വം ന​ൽ​കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ സ്പോ​ർ​ട്സ് നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ ന​മ്മു​ടെ നാ​ട്ടി​ലെ പ​ല സ്‌​കൂ​ളു​ക​ളി​ലും കാ​യി​കാ​ധ്യാ​പ​ക​ർ പോ​ലു​മി​ല്ല. ഈ ​അ​വ​സ്ഥ​യ്ക്ക് മാ​റ്റം ഉ​ണ്ടാ​ക​ണമെന്നും ചാ​ണ്ടി ഉ​മ്മ​ൻ പ​റ​ഞ്ഞു.

ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി സൈ​ക്കി​ൾ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത റാ​ലി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ൻ​ജോ​സ് മെ​ട്രോ​പൊ​ളി​റ്റ​ൻ സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​അ​ഖി​ൽ മു​ക്കു​ഴി, സെ​ന്‍റ് ജോ​സ​ഫ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലി​ൻ​സി പി. ​സാം ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡോ. ജോ​ജി കാ​ക്ക​ര​മ​റ്റ​ത്തി​ൽ, സ​ന്ദേ​ശ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജോ​ബി കോ​വാ​ട്ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഫ്ലാ​ഷ് മോ​ബും ക​രാ​ട്ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.

 

Tags : Sports should against addiction Nattuvishesham District news

Recent News

Corehub Up