x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ന്‍റെ കേ​സും സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ​വും ഒ​രേ വ​ഴി​ക്കെ​ന്ന് ശ്രീ​ധ​ര​ൻപി​ള്ള


Published: June 28, 2026 06:40 AM IST | Updated: June 28, 2026 06:40 AM IST

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല യു​വ​തീ​ പ്ര​വേ​ശ​ന സ​മ​ര​കാ​ല​ത്ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി​രി​ക്കേ താ​ൻ ന​ട​ത്തി​യ സു​വ​ർ​ണാ​വ​സ​രം - എ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ സ​ർ​ക്കാ​ർ ചു​മ​ത്തി​യ കേ​സ് ആ​റു വ​ർ​ഷ​ത്തി​നു​ശേ​ഷം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ത​നി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി വ​ന്നു​വെ​ന്നും കേ​സ് രാ​ഷ്‌ട്രീയ​മാ​യി വി​വി​ധ പാ​ർ​ട്ടി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യെ​ന്നും അ​ഡ്വ.​പി.​എ​സ്. ശ്രീ​ധ​ര​ൻപി​ള്ള. താ​ൻ ര​ചി​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും മാ​താ​വ് പി. ​ഭ​വാ​നി​യ​മ്മ​യു​ടെ 95-ാം ജ​ന്മ​ദി​നാ​ഘോ​ഷ​വും പ്ര​മാ​ണി​ച്ച് ന​ട​ന്ന സ​മ്മേ​ള​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​നി​ക്കെ​തി​രേ സ​ർ​ക്കാ​ർ എ​ടു​ത്ത കേ​സ് വെ​റു​തേ​വി​ട്ട വി​ധി വി​വി​ധ രാ​ഷ്‌ട്രീയ ക​ക്ഷി​ക​ൾ​ക്ക് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന തു​റ​ന്നു​പ​റ​ച്ചി​ൽ രാ​ഷ്‌ട്രീയ കേ​ന്ദ്ര​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. മു​ൻ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ -കു​ന്തം കു​ട​ച്ചക്രം- എ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വും താ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​വും ഒ​രേ വ​ഴി​ക്കാ​ണ് നീ​ങ്ങി​യ​തെ​ന്നും സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് അ​വ അ​വ​സാ​നി​ച്ച​തെ​ന്നും ശ്രീ​ധ​ര​ൻ പി​ള്ള ചൂ​ണ്ടി​ക്കാ​ട്ടി. ര​ണ്ട് സം​ഭ​വ​ങ്ങ​ളും നി​യ​മ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​യ ശേ​ഷം നീ​തി​പീ​ഠ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ന് വ​ഴി​വ​ച്ചെ​ന്ന കാ​ര്യ​വും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

 

Tags : nattu vishesham Sreedharan Pillai says his case

Recent News

Corehub Up