പത്തനംതിട്ട: സിപിഐ സംസ്ഥാന, ജില്ലാ നേതാക്കൾ സ്ത്രീവിരുദ്ധത ഉള്ളിൽ പേറുന്നവരെന്ന് മുൻ ജില്ലാ പഞ്ചായത്തംഗവും എഐവൈഎഫ് നേതാവുമായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ.
ഡെപ്യൂട്ടി സ്പീക്കറും സിപിഐ ജില്ലാസെക്രട്ടറിയുമായ ചിറ്റയം ഗോപകുമാർ തനിക്കെതിരേ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീനാദേവി പത്രസമ്മേളനത്തിൽ പറഞ്ഞു.
സിപിഐ വിട്ട് കോൺഗ്രസിലെത്തിയ ശ്രീനാദേവി ജില്ലാ പഞ്ചായത്ത് പള്ളിക്കൽ മണ്ഡലത്തിൽ സ്ഥാനാർഥിയാണ്. തന്റെ നാമനിർദേശ പത്രിക തള്ളുന്നതിനു വേണ്ടി സിപിഐ മുൻ ജില്ലാ സെക്രട്ടറി എ.പി. ജയൻ നേരിട്ടെത്തിയിരുന്നു.
വാസ്തവവിരുദ്ധമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വോട്ടർപട്ടികയിൽ നിന്നു തന്റെ പേര് ഒഴിവാക്കാനും ശ്രമം നടന്നു. തന്നെ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തി തളർത്താനായിരുന്നു മറ്റൊരു ശ്രമം. കൊലപാതകവും വധശ്രമക്കേസും ഉൾപ്പെടെ തനിക്കെതിരേ ചുമത്തി.
2020ൽ മാത്രം പാർട്ടിയിൽ താൻ വന്നുവെന്നു പറയുന്ന നേതാക്കൾ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പു വേളയിൽ ചിറ്റയം ഗോപകുമാറിനുവേണ്ടി പ്രചാരണഗാനം തയാറാക്കി പാടിയത് ഓർക്കണമെന്ന് ശ്രീനാദേവി പറഞ്ഞു. എ. പി. ജയനെതിരേ താൻ നൽകിയ പരാതിയുടെ പേരിൽ അദ്ദേഹത്തെ പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി.
ഈ പരാതി ഇതേവരെ താൻ പുറത്തു നൽകിയിട്ടില്ല. അനധികൃത സ്വത്ത് സന്പാദനവുമായി ബന്ധപ്പെട്ട പരാതിയിൽ പാർട്ടി നേതൃത്വം അന്വേഷണം നടത്തി കഴന്പുണ്ടെന്ന് ബോധ്യപ്പെട്ട അടിസ്ഥാനത്തിലായിരുന്നു നടപടി. ഇതിനുശേഷം തനിക്കെതിരേ ജയൻ നടത്തിയ നീക്കങ്ങൾ പാർട്ടി സംസ്ഥാന നേതാക്കളടക്കം കുട പിടിച്ചു.
ജില്ലാ പഞ്ചായത്തിൽ സിപിഎം പ്രതിനിധി ഒഴിഞ്ഞാലുടൻ സിപിഐയ്ക്കു ലഭിക്കുന്ന പ്രസിഡന്റു സ്ഥാനം ശ്രീനാദേവിക്കു നൽകാമെന്ന തീരുമാനം 2020ലെ പാർട്ടി ജില്ലാ കൗൺസിലിന്റേതും കമ്മിറ്റിയുടേതുമാണ്. ഇത് നടപ്പാക്കാതിരിക്കാൻ പല തന്ത്രങ്ങളും പയറ്റി. പാർട്ടി സംസ്ഥാന കൗൺസിൽ തീരുമാനം അട്ടിമറിച്ചാണ് തന്നെ ഒഴിവാക്കിയതെന്ന് ശ്രീനാദേവി പറഞ്ഞു.
സ്ത്രീ സംരക്ഷണത്തെപ്പറ്റി ഏറെ പറയുന്ന പാർട്ടിയിൽ നിന്നും, മാനുഷിക പരിഗണന പോലും ലഭിച്ചില്ലെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞ