പാലാ: വിദ്യാഭ്യാസരംഗത്തെ മികവിനുള്ള അംഗീകാരമായി കെസിബിസി കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന രണ്ട് സുപ്രധാന പുരസ്കാരങ്ങള്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്വന്തമാക്കി.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഔട്ട്സ്റ്റാന്‍ഡിംഗ് സ്കൂള്‍ അവാര്‍ഡ് സ്കൂളിനും, ഔട്ട്സ്റ്റാന്‍ഡിംഗ് ടീച്ചര്‍ അവാര്‍ഡ് സ്കൂൾ പ്രിന്‍സിപ്പല്‍ റെജിമോന് കെ. മാത്യുവിനും ലഭിച്ചു.
ഫെബ്രുവരി 14ന് ചങ്ങനാശേരിയില്‍ നടക്കുന്ന കെസിബിസി ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.