ചങ്ങനാശേരി: നിരണം സെന്റ് തോമസ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ നടന്ന സെന്റ് തോമസ് കപ്പിനായുള്ള ഇന്റര്‍ കൊളീജിയറ്റ് വനിതാ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ പാലാ അല്‍ഫോന്‍സാ കോളജിനെ 70-51 പോയിന്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അസംപ്ഷന്‍ കോളജ് കിരീടം സ്വന്തമാക്കിയത്.
കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ ബാസ്കറ്റ്ബോള്‍ പരിശീലകനായ ജോബിന് വര്‍ഗീസാണ് ടീമിന്റെ മുഖ്യ പരിശീലകന്. സുജാ മേരി ജോർജാണ് ടീം മാനേജര്‍.
Tags : nattu vishesham St. Thomas Trophy Assumption