ഹിന്ദി അധ്യാപക് മഞ്ചിന്റെ 2026-27 അധ്യയന വര്‍ഷത്തിലെ മെംബര്‍ഷിപ്പ് കാമ്പയിന് കട്ടപ്പനയില്‍ നടന്നപ്പോള്‍.
കട്ടപ്പന: ഹിന്ദി അധ്യാപക് മഞ്ചിന്റെ 2026-27 അധ്യയനവര്‍ഷത്തിലെ മെംബര്‍ഷിപ്പ് കാമ്പയിന് സംസ്ഥാനതല ഉദ്ഘാടനം കട്ടപ്പന ബിആര്‍സി ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് വി. ജോസ്, സീനിയര്‍ അധ്യാപിക സി. സോളി ഏബ്രഹാമിന് മെംബര്‍ഷിപ്പ് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിഹാബ് വേദവ്യാസ അധ്യക്ഷത വഹിച്ചു.
യോഗത്തോടനുബന്ധിച്ചു നടന്ന ഹിന്ദി അധ്യാപകര്‍ക്കായുള്ള ഐടി പരിശീലന ക്ലാസ് ഗ്രീന ദാമോദരന്‍ നയിച്ചു. സര്‍വീസില്‍നിന്നു വിരമിക്കുന്ന ഹിന്ദി അധ്യാപകര്‍ക്ക് ആദരവും നല്കി. 2026- 27 അധ്യയന വര്‍ഷത്തെ ജില്ലാ പ്രവര്‍ത്തന കലണ്ടര്‍ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡന്റ് ദിനേശ് കുമാര്‍ സംസ്ഥാന കൗണ്‍സില്‍ അംഗം രജനി മോള് എ. രാജുവിനു നല്കി നിർവഹിച്ചു. ജില്ലാ സെക്രട്ടറി സബിത ലക്ഷ്മണ് നന്ദി പറഞ്ഞു.
Tags : State Head nattuvishesham local news