തെരുവുനായയുടെ ആക്രമണത്തില്‍ കാലിന് പരിക്കേറ്റ അഖില്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍.
കോട്ടയം: നഗരത്തില്‍ വിവിധയിടങ്ങളില്‍ തെരുവുനായ ആക്രമണത്തില്‍ രണ്ടു പേര്‍ക്കു കടിയേറ്റു. പാലാ ചെമ്പകശേരി സന്തോഷ് (66), മീനടം തകിടിയില്‍ അഖില്‍ (31) എന്നിവര്‍ക്കാണ് കടിയേറ്റത്.
ഇന്നലെ ഗാന്ധിസ്ക്വയറിലായിരുന്നു അഖിലിനു നേരേ ആക്രമണമുണ്ടായത്. തിരുനക്കര സ്വകാര്യബസ് സ്റ്റാന്‍ഡില്‍ വച്ചായിരുന്നു സന്തോഷിനെ ആക്രമിച്ചത്.
കാലിന് പരിക്കേറ്റ ഇരുവരും ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി.