x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​യശ​ല്യം: ബി​ജെ​പി പ്ര​തി​ഷേ​ധി​ച്ചു


Published: April 3, 2026 12:33 AM IST | Updated: April 3, 2026 12:33 AM IST

തെ​രു​വുനാ​യശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം വി​പി​ന്‍ പാ​റ​മേ​ക്

പൂ​മം​ഗ​ലം: പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം നടത്തി. പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം​വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം മൂ​ന്ന് കു​ട്ടി​ക​ള്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ബി​ജെ​പി തൃ​ശൂ​ര്‍ ജി​ല്ലാ സൗ​ത്ത് സോ​ണ്‍ സെ​ക്ര​ട്ട​റി വി​പി​ന്‍ പാ​റ​മേ​ക്കാ​ട്ടി​ല്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റി​ജോ​ഷ് മു​കു​ന്ദ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബി​ജെ​പി പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​വ​ര്‍​ണ വേ​ണു​ഗോ​പാ​ല്‍, ക​ണ്ണ​ന്‍ കോ​മ്പാ​ത്ത്, ഉ​ണ്ണി പൂ​മം​ഗ​ലം, വാ​ര്‍​ഡ് മെ​മ്പ​ര്‍ അ​ശ്വ​തി ജി​നേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. യു​വ​മോ​ര്‍​ച്ച ആ​ളൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ശ്വ​ജി​ത് അ​ര​യം​പ​റ​മ്പി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​ണ്ണി​മാ​യ, സെ​ക്ര​ട്ട​റി ശ്രീ​മോ​ന്‍ എ​ന്നി​വ​ര്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി.

Tags : Street harassment nattuvishesham local news

Recent News

Corehub Up