നെടുങ്കണ്ടം: അതിർത്തി മേഖലയിൽ ശക്തമായ കാറ്റ്. വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ചകഴിഞ്ഞ് നാലോടെയാണ് കേരള-തമിഴ്നാട് അതിർത്തിയിൽ ശക്തമായ കാറ്റ് വീശിയത്. രണ്ട് മണിക്കൂറോളം നീണ്ട കാറ്റിൽ കമ്പംമെട്ട്, കരുണാപുരം, കൂട്ടാർ, ബാലൻപിള്ള സിറ്റി, ബാലഗ്രാം തുടങ്ങിയ സ്ഥലങ്ങളിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്. മരം വീണും കാറ്റടിച്ചും പത്തോളം വീടുകൾക്ക് ഭാഗികമായ നാശനഷ്ടം നേരിട്ടു. നിരവധി വീടുകളുടെ മേൽക്കൂര തകർന്നിട്ടുണ്ട്. കൊടുങ്കാറ്റിന് സമാനമായ കാറ്റായിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.
ശക്തമായ കാറ്റിനെത്തുടർന്ന് മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നതോടെ പല സ്ഥലങ്ങളും ഉരുട്ടിലാണ്. മരം വീണും കാറ്റടിച്ചും കാർഷിക മേഖലയിൽ വലിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.