x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ത്ത​മം​ഗ​ല​ത്ത് വി​ദ്യാ​ര്‍​ഥി പു​ഴ​യി​ല്‍ മു​ങ്ങിമ​രി​ച്ചു


Published: October 5, 2026 12:31 AM IST | Updated: October 5, 2026 12:31 AM IST

സ​നു ഫി​യാ​സ് (

കോ​ഴി​ക്കോ​ട്: ചാ​ത്ത​മം​ഗ​ലം ചോ​യി​മം​ഗ​ലം റോ​ഡി​ല്‍ ചെ​റു​പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​രാ​ള്‍ മു​ങ്ങി​മ​രി​ച്ചു. ചെ​ത്തു​ക​ട​വ് പാ​ലാ​ട്ടു​മ്മ​ല്‍ ഷ​മീ​റി​ന്‍റെ മ​ക​ന്‍ സ​നു ഫി​യാ​സ് (14) ആ​ണ് മ​രി​ച്ച​ത്. കു​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.

വെ​ള്ളി​മാ​ടു​കു​ന്ന് സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു കു​ട്ടി​ക്കൊ​പ്പം ചെ​ത്തു​ക​ട​വ് മു​ല്ല​ശേ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ചെ​റു​പു​ഴ​യി​ലെ ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ബ​ഹ​ളം കേ​ട്ട് സ​മീ​പ​വാ​സി​ക​ളാ​യ മ​ഹാ​രാ​ഷ‌്ട്ര സ്വ​ദേ​ശി​ക​ള്‍ ഓ​ടി​യെ​ത്തി ഒ​രാ​ളെ പു​ഴ​യി​ല്‍നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ സ​നു സി​യാ​സി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്ന് മു​ക്കം, വെ​ള്ളി​മാ​ട്കു​ന്ന് അ​ഗ്നി​ര​ക്ഷാ​നി​ല​യ​ങ്ങ​ളി​ല്‍നി​ന്നെ​ത്തി​യ സേ​നാം​ഗ​ങ്ങ​ളാ​ണ് പു​ഴ​യി​ല്‍നി​ന്ന് സ​നു ഫി​യാ​സി​നെ ക​ണ്ടെ​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

കു​ന്ന​മം​ഗ​ലം ഗ​വ. ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു സ​നു ഫി​യാ​സ്. മൃ​ത​ദേഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്‌​കാ​രം ഇ​ന്ന് ന​ട​ക്കും. മാ​താ​വ്: സു​ലൈ​ഖ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫി​ദാ​ലെ​ന, മു​ഹ​മ്മ​ദ് ഫ​ര്‍​ഹാ​ന്‍.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Student drowns in river

Recent News

Corehub Up