x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മൂ​ഹ​ത്തെ ല​ഹ​രി​മു​ക്ത​മാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​ം: മ​ന്ത്രി കെ.എ. തു​ള​സി

വെബ് ഡെസ്ക്
Published: July 7, 2026 02:44 AM IST | Updated: July 7, 2026 02:44 AM IST

ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മന്ത്രി കെ.എ. തുളസി നിർവഹിക്കുന്നു.

പാ​ല​ക്കാ​ട്: സ​മൂ​ഹ​ത്തെ ല​ഹ​രി​മു​ക്ത​മാ​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ യോ​ജി​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്ന് മ​ന്ത്രി കെ.​എ. തു​ള​സി. ല​ഹ​രി​ക്കെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തേ​ണ്ട മു​ന്ന​ണി പോ​രാ​ളി​ക​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. ല​ഹ​രി​വി​പ​ത്തി​ൽ വീ​ണു​പോ​യ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​യും.

ഇ​ക്കാ​ര്യ​ത്തി​ൽ വീ​ടു​ക​ളി​ൽ നി​ന്നു​ള്ള തു​ട​ക്കം സ​മൂ​ഹ​ത്തി​നു മി​ക​ച്ച സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ല​ഹ​രി​മു​ക്ത വി​ദ്യാ​ല​യം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ല​ഹ​രി​യു​ടെ ഉ​പ​ഭോ​ഗം, വി​പ​ണ​നം എ​ന്നി​വ​യി​ൽ നി​ന്ന് നാ​ടി​നെ ര​ക്ഷി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഏ​ക മ​ന​സോ​ടെ പോ​രാ​ട​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ധ​ന്യ മ​ണി​ക​ണ്ഠ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ കെ.​ജി. രാ​ഗ​പ്രി​യ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. വി​ദ്യാ​ർ​ഥി​ക​ളും ല​ഹ​രി​യോ​ടു​ള്ള ആ​സ​ക്തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ദേ​ശീ​യ മാ​ന​സി​ക ആ​രോ​ഗ്യ പ​രി​പാ​ടി ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ടി.​എ​സ്. ആ​തി​ര ക്ലാ​സെ​ടു​ത്തു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച നാ​ട​ക​വും പ​റ​ളി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ, ആ​ർ​ബി​എ​സ്കെ ന​ഴ്സു​മാ​ർ, ആ​ർ​കെ​എ​സ്കെ കൗ​ണ്‍​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​രു​ടെ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ന്നു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റേ​യും ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ശാ മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Tags : Students Nattuvishesham District News

Recent News

Corehub Up