ഭക്ഷ്യമേള സ്കൂൾ മാനേജർ ഫാ. ഫ്രാങ്കോ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: കാർമൽ അക്കാദമിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യമേളയൊരുക്കി വിദ്യാർഥികൾ. സ്കൂൾ മാനേജർ ഫാ. ഫ്രാങ്കോ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോജോ അരിക്കാടൻ പ്രസംഗിച്ചു.
വിവിധതരം ഭക്ഷ്യവിഭവങ്ങൾ, നാടൻ പലഹാരങ്ങൾ, മധുരപലഹാരങ്ങൾ, ശീതളപാനീയങ്ങൾ, വൈവിദ്ധ്യമാർന്ന കേക്കുകൾ ,വിദേശ രുചിക്കൂട്ടുകൾ തുടങ്ങി നൂറിൽപരം വിഭവങ്ങളാണ് ഒൻപതു കൗണ്ടറുകളിലായി നിരന്നത്. മേളയിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
Tags : food fair NattuVishasham DistrictNews