പന്തളം: കുട്ടികളിലെ പഠന മികവുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശ പ്രകാരം തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്കൂളില്‍ പഠനോത്സവവും ഇംഗ്ലീഷ് ഫെസ്റ്റും സംഘടിപ്പിച്ചു. പഠനോത്സവം പന്തളം നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനിത വേണു ഉദ്ഘാടനം ചെയ്തു.
സ്കൂൾ പിടിഎ പ്രസിഡന്റ് കെ.എച്ച്. ഷിജു അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രൻസിപ്പാൾ എൻ.ഗിരിജ, സ്കൂൾ പ്രഥമാധ്യാപകൻ പി.ഉദയൻ, എസ്എംസി വെെസ് ചെയർപേഴ്സൺ സീതാലക്ഷ്മി, എസ്എംസി അംഗം ജയലക്ഷ്മി, അധ്യാപകരായ രാജശ്രീ, ജോസ് മത്തായി, ആർ.നീതു എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Study Festival English Fest