നെടുമങ്ങാട്: ശങ്കരമുഖം ഗവ. എൽപി സ്കൂളിലെ പഠനോത്സവം കലമാനൂർ പ്രകൃതി ക്ലബിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതീജ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷനായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജ്യോതിരാജൻ, പഞ്ചായത്ത് അംഗങ്ങളായ ഷൈലജ, വിശ്വനാഥൻ, അജേഷ്, പ്രഥമാധ്യാപിക പി.ആർ. ലിനി, അധ്യാപിക മിത്ര എസ്. നായർ, എസ്എംസി ചെയർമാൻ വിജയകുമാർ എന്നിവർ പ്രസംഗിച്ചു.