x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​ണാ​പു​രം പ​ള്ളി​യി​ല്‍ ഞാ​യ​റാ​ഴ്ച ച​ന്ത

വെബ് ഡെസ്ക്
Published: August 1, 2026 12:10 AM IST | Updated: August 1, 2026 12:10 AM IST

ഞാ​​യ​​റാ​​ഴ്ച ച​​ന്ത​​യു​​ടെ ഉ​​ദ്ഘാ​​ട​​നം

പാ​​ലാ: ക​​ര്‍​ഷ​​ക​​ര്‍​ക്ക് ന്യാ​​യ​​വി​​ല​​യും ആ​​വ​​ശ്യ​​ക്കാ​​ര്‍​ക്ക് നാ​​ട​​ന്‍ പ​​ച്ച​​ക്ക​​റി​​ക​​ളും ല​​ഭ്യ​​മാ​​ക്കു​​ന്ന ഞാ​​യ​​റാ​​ഴ്ച ച​​ന്തയ്ക്ക് പാ​​ലാ അ​​രു​​ണാ​​പു​​രം സെ​ന്‍റ് തോ​​മ​​സ് പ​​ള്ളി​​യി​​ല്‍ തു​​ട​​ക്ക​​മാ​​യി. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ല​​ത്തെ കു​​ര്‍​ബാ​​ന​​യ്ക്കു ശേ​​ഷം പ​​ച്ച​​ക്ക​​റി ച​​ന്ത സ​​ജീ​​വ​​മാ​​കും. ഇ​​ട​​വ​​ക​​യി​​ലെ അം​​ഗ​​ങ്ങ​​ള്‍​ക്ക് വീ​​ടു​​ക​​ളി​​ല്‍ കൃ​​ഷി ചെ​​യ്ത് വി​​ള​​യി​​ച്ച കാ​​ര്‍​ഷി​​ക ഉ​​ത്പ​ന്ന​​ങ്ങ​​ള്‍ പ​​ള്ളി​യി​ൽ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന എ​​സ്എ​​ച്ച്ജി ​അം​​ഗ​​ങ്ങ​​ളെ അ​​റി​​യി​​ച്ചാ​​ല്‍ വീ​​ടു​ക​ളി​ൽ വ​ന്ന് വാ​​ങ്ങു​​ന്ന​​താ​​ണ്. ഇ​​വ ന്യാ​​യ​​വി​​ല​​യി​​ല്‍ ആ​​വ​​ശ്യ​​ക്കാ​​ര്‍​ക്ക് വാ​​ങ്ങാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് പ​​ള്ളി അ​​ധി​​കൃ​​ത​​രും വി​​വി​​ധ സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ളും ചേ​​ര്‍​ന്ന് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ക​​ര്‍​ഷ​​ക​​ദ​​ളം, പി​​തൃ​​വേ​​ദി, ഇ​​ന്‍​ഫാം എ​​ന്നി​​വ​​രാ​​ണ് വി​​ല്പ​​ന​​യ്ക്ക് നേ​​തൃ​​ത്വം ന​​ല്‍​കു​​ന്ന​​ത്. ആ​​ദ്യ ആ​​ഴ്ച​​യി​​ല്‍ ത​​ന്നെ വി​​പ​​ണി​​യും ക​​ച്ച​​വ​​ട​​വും പൊ​​ടി​​പൊ​​ടി​​ച്ചു. ഇ​​ഞ്ചി, മു​​ള​​ക്, കാ​​ന്താ​​രി, മ​​ര​​ച്ചീ​​നി, നേ​​ന്ത്ര​​ക്കു​​ല, തു​​ട​​ങ്ങി​​യ​​വ ഞാ​യ​റാ​ഴ്ച ച​ന്ത​യി​ൽ എ​​ത്തി. തു​​ട​​ര്‍​ന്നു​​ള്ള ആ​​ഴ്ച​​ക​​ളി​​ല്‍ പ​​ച്ച​​ക്ക​​റി ഉ​​ള്‍​പ്പെ​​ടെ വി​​പു​​ല​​മാ​​യ ച​​ന്ത ഒ​​രു​​ക്കും.

പ​​ള്ളി​​യി​​ല്‍ എ​​ത്തു​​ന്ന​​വ​​ര്‍​ക്ക് മാ​​ത്ര​​മ​​ല്ല ജൈ​​വ പ​​ച്ച​​ക്ക​​റി​​ക​​ള്‍ ആ​​വ​​ശ്യ​​മു​​ള്ള ആ​​ര്‍​ക്കും രാ​​വി​​ലെ ഏ​​ഴു മു​​ത​​ല്‍ പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ല്‍ സ​​ജ്ജ​​മാ​​ക്കി​​യ ച​​ന്ത​​യി​​ല്‍നി​​ന്നു പ​​ണം കൊ​​ടു​​ത്ത് നേ​​രി​​ട്ട് വാ​​ങ്ങാ​​വു​​ന്ന​​താ​​ണ്. ഞാ​​യ​​റാ​​ഴ്ച ച​​ന്ത​​യു​​ടെ ഉ​​ദ്ഘാ​​ട​​നം വി​​കാ​​രി ഫാ. ​​ഏ​​ബ്രാ​​ഹം കു​​പ്പ​​പ്പു​​ഴ​​ക്ക​​ല്‍ നി​​ര്‍​വ​​ഹി​​ച്ചു. പാ​​ലാ​ രൂ​പ​ത​യു​​ടെ സ്വ​​ന്തം ബ്രാ​​ൻ​ഡാ​യ പാ​​ല​​നോ​​വ ഉ​​ത്പ​​ന്ന​​ങ്ങ​​ളും ഇ​​വി​​ടെ ല​​ഭ്യ​​മാ​​ണ്.

Tags : Sunday market NattuVishasham DistrictNews

Recent News

Corehub Up