x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി.​വി. ഏ​ബ്ര​ഹാ​മി​ന്‍റെ ജീ​വി​തം മാ​തൃ​ക: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: August 1, 2026 12:14 AM IST | Updated: August 1, 2026 12:14 AM IST

അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ് ഉദ്ഘാടനം ചെയ്യുന്നു.

കൊ​​ഴു​​വ​​നാ​​ല്‍: കേ​​ര​​ള രാ​​ഷ്ട്രീ​​യ-​​പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ന രം​​ഗ​​ത്തെ ശ്ര​​ദ്ധേ​​യ വ്യ​​ക്തി​​ത്വ​​മാ​​യി​​രു​​ന്ന ടി.​​വി. ഏബ്ര​​ഹാ​​മി​​ന്‍റെ ജീ​​വി​​തം സ​​മൂ​​ഹ​​ത്തി​​നും രാ​​ഷ്ട്രീ​​യ പ്ര​​വ​​ര്‍​ത്ത​​ക​​ര്‍​ക്കും മാ​​തൃ​​ക​​യാ​​ണെ​​ന്ന് മ​​ന്ത്രി മോ​​ന്‍​സ് ജോ​​സ​​ഫ്. ടി.​​വി. ഏബ്ര​​ഹാം ഫൗ​​ണ്ടേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ കൊ​​ഴു​​വ​​നാ​​ല്‍ സെ​ന്‍റ് ജോ​​ണ്‍ നെ​​പും​​സ്യാ​​ന്‍​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ ഹാ​​ളി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച ടി.​​വി. ഏ​​ബ്ര​​ഹാ​ം അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​വും എ​​ക്സ​​ല​​ന്‍​സ് അ​​വാ​​ര്‍​ഡ് വി​​ത​​ര​​ണ​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മാ​​ണി സി. ​​കാ​​പ്പ​​ന്‍ എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കൊ​​ഴു​​വ​​നാ​​ല്‍ സെ​ന്‍റ്ജോ​​ണ്‍ നെ​​പും​​സ്യാ​​ന്‍​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​ജോ​​സ് നെ​​ല്ലി​​ക്ക​​ത്തെ​​രു​​വി​​ല്‍, ടി.​​വി. എ​​ബ്ര​​ഹാം ഫൗ​​ണ്ടേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് പി. ​​സി. ജോ​​സ​​ഫ്, കൊ​​ഴു​​വ​​നാ​​ല്‍ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​സി പൊ​​യ്ക​​യി​​ല്‍, ജി​​ല്ലാ ലൈ​​ബ്ര​​റി കൗ​​ണ്‍​സി​​ല്‍ പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു കെ. ​​ജോ​​ര്‍​ജ്, ളാ​​ലം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം സാ​​ജ​​ന്‍ മ​​ണി​​യ​​ങ്ങാ​​ട്ട്, പ​​ഞ്ചാ​​യ​​ത്ത് അം​​ഗം ജെ​​സി ജോ​​ര്‍​ജ്, ഫ്രാ​​ന്‍​സി​​സ് തോ​​മ​​സ്, ഷി​​ബു തെ​​ക്കേ​​മ​​റ്റം, സ്‌​​കൂ​​ള്‍ പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ബെ​​ല്ല ജോ​​സ​​ഫ്, ഹെ​​ഡ്മാ​​സ്റ്റ​​ര്‍ സോ​​ണി തോ​​മ​​സ്, പ്ര​​ഫ. കൊ​​ച്ചു​​ത്രേ​​സ്യാ ഏ​​ബ്ര​​ഹാം, നോ​​ബിഏബ്രഹാം എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : T.V. Abraham's life NattuVishasham DistrictNews

Recent News

Corehub Up