കൽപ്പറ്റ തയ്ക്വാൻഡോ അക്കാഡമി എമിലിയിൽ മുനിസിപ്പിൽ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു.
കൽപ്പറ്റ: അമേച്ചർ ത്വയ്ക്വാൻഡോ അസോസിയേഷൻ വയനാടിന്റെ കീഴിൽ കൽപ്പറ്റ ത്വയ്കോണ്ഡോ അക്കാഡമിക്ക് കൽപ്പറ്റ എമിലിയിലെ കെൻയു റിയു കരാത്തെ അക്കാഡമിയിൽ തുടക്കമായി.
കൽപ്പറ്റ മുനിസിപ്പിൽ ചെയർമാൻ പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിന്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ അധ്യക്ഷത വഹിച്ചു. അമേച്ചർ ത്വയ്കോണ്ഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ കെ. രാമചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. കെൻയു റിയു കരാത്ത ഡു അസോസിയേഷൻ ഇന്ത്യ ചീഫ് ഗിരീഷ് പെരുന്തട്ട, സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം, ബിബിൻ മാത്യു ജോർജ്, ആൽബിൻ ജോണ്സണ്, ബേസിൽ പൈലി, പി.സി. ബൈജു, മുഹമ്മദ് അസ്ലം, ടി. സതീഷ് കുമാർ, ഷിബിൻ നിഹാൽ, ബിബിൻ ഗുരുക്കൾ, നന്ദകിഷോർ എന്നിവർ പ്രസംഗിച്ചു.