ജില്ലാ കളക്ടറായി ചുമതലയേറ്റ അര്ജുന് പാണ്ഡ്യന് കെ. ഇമ്പശേഖര്‍ പൂച്ചെണ്ട് സമ്മാനിക്കുന്നു.
കാസര്‍ഗോഡ്: വളരെ സന്തോഷത്തോടെയും ഒരുപാട് പ്രതീക്ഷകളോട് കൂടിയുമാണ് കാസര്‍ഗോഡ് ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നതെന്ന് അര്ജുന് പാണ്ഡ്യന് ഐഎഎസ്. ജില്ലാ കളക്ടറായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവര്‍ത്തനത്തിന് ഒരുപാട് സാധ്യതകളുള്ള ജില്ലയാണ് കാസര്‍ഗോഡ്. ഇലക്ഷന് മികച്ച രീതിയില്‍ നടത്താനുള്ള പരിശ്രമം ആരംഭിക്കും. ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ജനങ്ങളെയും കേട്ടുകൊണ്ടും കാര്യങ്ങള്‍ മനസിലാക്കിക്കൊണ്ടും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരെയും ചേര്‍ത്ത് മുന്നോട്ടുപോകുമെന്ന് കളക്ടര്‍ പറഞ്ഞു. തൃശൂരിലെ ജനങ്ങളുടെ സ്നേഹവും സഹകരണവും കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. വിവിധ തസ്തികകളിലായി എട്ടാമത്തെ ജില്ലയിലാണ് പ്രവര്‍ത്തിക്കുന്നത്. കാസര്‍ഗോഡ് ജില്ലയുടെ തനത് പദ്ധതികള്‍ തുടരുമെന്നും വിശദമായ പഠനത്തിനുശേഷം പുതിയ പദ്ധതികളെക്കുറിച്ച് ആലോചിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഏതു ജില്ലയില്‍ പ്രവര്‍ത്തിക്കുമ്പോഴും അതു സ്വന്തം ജില്ലയായി കണ്ടുകൊണ്ട് പ്രവര്‍ത്തിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ എല്ലാവരുടേയും സഹകരണം കളക്ടര്‍ അഭ്യര്‍ഥിച്ചു.
ഇന്നലെയാണ് സിവില്‍ സ്റ്റേഷനില്‍ എത്തി സ്ഥലംമാറിപ്പോകുന്ന കളക്ടര്‍ കെ. ഇമ്പശേഖറില്‍ നിന്നു ചുമതല സ്വീകരിച്ചത്. കാസര്‍ഗോഡിന്റെ 25-ാമത് ജില്ലാ കളക്ടറായാണ് അര്ജുന് പാണ്ഡ്യന് ചുമതലയേല്‍ക്കുന്നത്. വനിതാ ശിശു വികസന വകുപ്പിന്റെ ഐസിഡിഎസ് മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്കാരവും റവന്യു വകുപ്പില്‍ സംസ്ഥാനത്തെ മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്കാരവും നേടി തൃശൂര്‍ ജില്ലയിലെ ഒന്നരവര്‍ഷത്തിലേറെ നീണ്ട മികച്ച സേവനത്തിനുശേഷം വികസനത്തിന്റെ പുത്തന്‍ മാതൃകകള്‍ തൃശൂരിന് സമ്മാനിച്ചാണ് കാസര്‍ഗോട്ടേക്ക് എത്തിയത്.
Tags : Arjun Pandyan nattuvishesham local news