പ്രതീകാത്മക ചിത്രം
ചിറ്റൂർ: തമിഴ് ന്യൂനപക്ഷ ഭാഷാപ്രദേശമായ ചിറ്റൂരിൽ ഇന്ന് തമിഴ് കുടുംബങ്ങൾ ദീപാവലി വിപുലമായി ആഘോഷിക്കും. മലയാളികൾ വിഷു കൊണ്ടാടുന്നതിന് സമാനമായാണ് തമിഴ് കുടുംബങ്ങൾ ദീപാവലി ആഘോഷിക്കുന്നത്. പുലർച്ചെ ദീപാരാധനയ്ക്കുശേഷം കൈനീട്ടം നൽകും.
ആഘോഷത്തിന്റെ പ്രധാന ചടങ്ങാണ് പടക്കം പൊട്ടിക്കൽ. ഇത് വിപുലമായ രീതിയിൽ തന്നെ നടക്കും. കുടുംബത്തിൽ എല്ലാ അംഗങ്ങളും ഇന്ന് പുതുവസ്ത്രം അണിയും. കൂടാതെ വീടുകളിൽ മധുര പലഹാരങ്ങൾ ഉണ്ടാക്കുന്നതും ആഘോഷത്തിന്റെ പാരമ്പര്യ രീതിയാണ്. താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിലെ താമസക്കാർ കൂടുതലായും നിർധന കുടുംബക്കാരാണെങ്കിലും ദീപാവലി സുഭിക്ഷമായ രീതിയിൽ തന്നെയാണ് എല്ലാവർഷവും ആഘോഷിക്കപ്പെടുന്നത്.
കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, പട്ടഞ്ചേരി, മുതലമട പഞ്ചായത്തികളിൽ താമസിക്കുന്ന തമിഴ് കുടുംബങ്ങളിൽ താമസക്കാരിൽ കൂടുതലായും ജോലി ചെയ്യുന്നത് കോയമ്പത്തൂർ, പൊള്ളാച്ചി ഭാഗങ്ങളിലാണ്. ഇവർക്കെല്ലാം ഒരു മാസത്തെ വേതനം ബോണസായി ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ മിക്ക കുടുബങ്ങളിലും ദീപാവലി ആഘോഷത്തിന് ആവേശമേറും.
Tags : Tamil families Diwali nattuvishesham district news deepika news Tamil families in Chittur