x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മം​ഗ​ലം -ഗോ​വി​ന്ദാ​പു​രം പാ​ത​യി​ൽ ടാ​റിം​ഗ് ആ​രം​ഭി​ച്ചു


Published: January 28, 2026 12:55 AM IST | Updated: January 28, 2026 12:55 AM IST

മം​ഗ​ലം - ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​നപാ​ത​യി​ൽ വ​ള്ളി​യോ​ട് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​നു മു​ന്നി​ൽ ന​ട​ക്കു​ന്ന ടാ​റിം​ഗ് വ​ർ​ക്കു​ക​ൾ.

വ​ട​ക്ക​ഞ്ചേ​രി: വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന മം​ഗ​ലം - ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ കൂ​ടു​ത​ൽ ത​ക​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ൽ കു​ഴി​ക​ള​ട​ച്ച് ടാ​റിം​ഗ് ന​ട​ത്തു​ന്ന പ​ണി​ക​ൾ ആ​രം​ഭി​ച്ചു. മം​ഗ​ലം​പാ​ലം ജം​ഗ്ഷ​ൻ മു​ത​ൽ വ​ള്ളി​യോ​ട് പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, മു​ട​പ്പ​ല്ലൂ​ർ മു​ത​ൽ പ​ന്തം​പ​റ​മ്പ്, ചി​റ്റി​ല​ഞ്ചേ​രി മു​ത​ൽ നെ​ന്മാ​റ കോ​ള​ജ് എ​ന്നീ മൂ​ന്ന് റീ​ച്ചു​ക​ളാ​യാ​ണ് വ​ർ​ക്കു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​

ആ​ല​ത്തൂ​ർ ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ വ​രു​ന്ന ഭാ​ഗ​മാ​ണി​തെ​ല്ലാം.​ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ര​ത് മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യെ​ന്ന് പ​റ​ഞ്ഞ് സം​സ്ഥാ​ന​സ​ർ​ക്കാ​ർ പാ​ത​യെ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. പാ​ത ന​വീ​ക​ര​ണം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ഒ​രു വ​ർ​ഷം മു​മ്പ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​യ​മ​സ​ഭ​യി​ലും പ്ര​ഖ്യാ​പ​നം ന​ട​ത്തി.​ പി​ന്നേ​യും റോ​ഡ് ത​ക​ർ​ന്നു കി​ട​ന്നു.​ സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ഒ​ന്നും ചെ​യ്തി​ല്ല. ന​വീ​ക​ര​ണ​ത്തി​നാ​യി ക​രാ​ർ എ​ടു​ത്ത ക​രാ​റു​കാ​ര​ൻ പ​ണി ന​ട​ത്തു​ന്നില്ലെ​ന്നാ​യി​രു​ന്നു പി​ന്നീ​ട് വ​ന്ന വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ലെ​ത്തി​യ​തോ​ടെ എ​ല്ലാ ത​ട​സ​ങ്ങ​ളും മാ​റി. മി​ക​ച്ച റി​പ്പ​യ​ർ വ​ർ​ക്കു​ക​ള​ല്ലെ​ങ്കി​ലും വ​ലി​യ കു​ഴി​ക​ളി​ൽ ചാ​ടാ​തെ യാ​ത്ര ചെ​യ്യാ​മെന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് വാ​ഹ​നയാ​ത്രി​ക​രി​പ്പോ​ൾ.

മ​ഴ​ക്കാ​ല​ത്ത് നി​ര​വ​ധി ത​വ​ണ ക്വാ​റി വേ​സ്റ്റ് ത​ള്ളി​യാ​ണ് റോ​ഡി​ലെ വ​ലി​യ പാ​താ​ള​ക്കു​ഴി​ക​ൾ നി​റ​ച്ചി​രു​ന്ന​ത്. മ​ഴമാ​റി​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ പ്ര​ദേ​ശ​മാ​കെ പൊ​ടി​മൂ​ടു​ന്ന സ്ഥി​തി​യാ​യി.

14 വ​ർ​ഷം മു​മ്പ് 2011 ലാ​ണ് സം​സ്ഥാ​ന​പാ​ത ന​ല്ല രീ​തി​യി​ൽ റീ​ടാ​റിം​ഗ് ന​ട​ത്തി ന​വീ​ക​രി​ച്ച​ത്. പി​ന്നീ​ട് ഇ​ത്ര​യും കാ​ലം റോ​ഡ് ത​ക​രു​മ്പോ​ഴെ​ല്ലാം ഓ​ട്ട​യ​ട​ക്ക​ലി​ൽ ഒ​തു​ക്കി സം​സ്ഥാ​ന​പാ​ത​യെ അ​വ​ഗ​ണി​ക്കുന്ന സ്ഥി​തി​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്.

Tags : Tarring has begun nattuvishesham local news

Recent News

Corehub Up