x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

16കാ​രി​ക്ക് നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; ക്ഷേ​ത്ര പൂ​ജാ​രി​ക്ക് ത​ട​വും പി​ഴ​യും

വെബ് ഡെസ്ക്
Published: August 1, 2026 12:37 AM IST | Updated: August 1, 2026 12:37 AM IST

നാ​ദാ​പു​രം: ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​യ്ക്ക് എ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പൂ​ജാ​രി​ക്ക് മൂ​ന്ന് വ​ർ​ഷ​വും മൂ​ന്നു​മാ​സ​വും ത​ട​വും 5000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

മു​തു​വ​ണ്ണാ​ച്ച സ്വ​ദേ​ശി സി.​കെ. വി​നോ​ദ​ൻ (52) നെ​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജ് ദേ​വ​ൻ കെ. ​മേ​നോ​ൻ ശി​ക്ഷി​ച്ച​ത്. 2024 സെ​പ്റ്റം​ബ​ർ മാ​സം ഇ​രു​പ​താം തീ​യ​തി പാ​ലേ​രി വെ​ങ്ങ​ശേ​രി കാ​വ് അ​മ്പ​ല​ത്തി​ൽ പൂ​ജ​യ്ക്ക് എ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് പൂ​ജാ​മു​റി​യി​ലേ​ക്ക് വി​ളി​ച്ചു കൊ​ണ്ടു​പോ​യി പൂ​ജാ​രി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പേ​രാ​മ്പ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പേ​രാ​മ്പ്ര പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഷ​മീ​ർ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി. ​ശ്രീ​ജ എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് 11 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 14 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ ഹാ​ജ​രാ​യി. എ​എ​സ്ഐ പി.​എം. ഷാ​നി പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ചു.

Tags : Nattuvishesham Districtnews

Recent News

Corehub Up